മുംബൈ: റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ (ആര്‍എച്ച്എഫ് എല്‍) പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള അനിൽ അംബാനിയുടെ ഗൂഢപദ്ധതി സെബി കണ്ടെത്തിയതോടെ അനില്‍ അംബാനിയുടെ വിവിധ ഓഹരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇത് മൂലം മൂന്ന് അനില്‍ അംബാനി ഓഹരികളില്‍ നിന്നുണ്ടായ നഷ്ടം 3216 കോടി രൂപ.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ കയ്യിലുള്ള തുക വായ്‌പ എന്ന വ്യാജേന അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളിലേക്ക് കൈമാറ്റം ചെയ്യുകയായിരുന്നു. പ്രവര്‍ത്തന മൂലധനം നല്‍കുന്നു എന്ന വ്യാജേന വായ്‌പയ്‌ക്ക് അര്‍ഹതിയില്ലാത്ത കമ്പനികള്‍ക്കാണ് വായ്‌പകള്‍ നല്കിയത്. ഈ കമ്പനികള്‍ പിന്നീട് ഈ തുക അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇത് സെബി കണ്ടെത്തി. ഇതോടെ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 24 സ്ഥാപനങ്ങളേയും സെബി ഓഹരി വിപണിയില്‍ നിന്നും അഞ്ചുവര്‍ഷത്തേക്ക് വിലക്കിയിരിക്കുന്നത്.
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് പവർ ലിമിറ്റഡ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നിവയുടെ ഓഹരികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ ഇടിഞ്ഞത്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ആണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ഓഹരി. കഴിഞ്ഞ മൂന്ന് സെഷനുകളിൽ കമ്പനിക്ക് 1,097.7 കോടി രൂപ നഷ്ടപ്പെട്ടു. ആറ് മാസത്തേക്ക് സെക്യൂരിറ്റീസ് മാർക്കറ്റുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കുകയും ആറ് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: