Sports

എം.ജെ. അലക്സാണ്ടര്‍ അന്തരിച്ചു

Published by

എടത്വാ: ഭാരത വോളീബോള്‍ ടീം അംഗം തലവടി മണക്ക് കറുകയില്‍ എം.ജെ. അലക്സാണ്ടര്‍ (അലക്സ് -79) അന്തരിച്ചു. സംസ്‌കാരം ഞായര്‍ 2.30ന് ആലുവ സെ. ജോണ്‍സ് സിഎസ്ഐ പള്ളിയില്‍. ഭാര്യ: അമ്മിണി. മക്കള്‍: അന്‍പു അലക്സ്, അന്‍സു അലക്സ്. മരുമക്കള്‍: ചെറിയാന്‍ വര്‍ഗീസ്, സൂരജ്.

കേരളത്തെയും സര്‍വീസസിനെയും പ്രതിനിധീകരിച്ച് നിരവധി തവണ ദേശീയ വോളീ ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം ദേശീയ റഫറിയും പരിശീലകനും ആയിരുന്നു. 70 കളില്‍ പ്രശസ്തമായിരുന്ന പ്രീമിയര്‍ ടയേഴ്സ് വോളി ടീമിന്റെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by