ആറ്റിങ്ങല്‍: സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിയിരുന്ന് ആസ്വദിക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് സി. ദിവാകരന്. ആറ്റിങ്ങലില്‍ ഡോ. പി. രാധാകൃഷ്ണന് നായരുടെ ‘മുള്ളുകള്‍ക്കിടയിലൂടെ -ഒരു ഗൈനക്കോളജിസ്റ്റിന്റെ അതിജീവന കഥ’ എന്ന പുസ്തകത്തിന്റ പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു പരിഹാരവുമില്ലാതെ അനന്തമായി ഇങ്ങനെ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിഷയത്തെ വിട്ടുകൊടുത്ത് ബന്ധപ്പെട്ടവരെല്ലാം കൈയുംകെട്ടി നോക്കിയിരുന്ന് ആസ്വദിക്കുകയാണ്. വളരെ നിര്ഭാഗ്യകരമാണിതെന്ന് ദിവാകരന് കൂട്ടിച്ചേര്‍ത്തു.
വിഷയത്തിലുള്ള ശരിതെറ്റ് തീരുമാനിക്കാനുള്ള സമയം വൈകിയിരിക്കുകയാണ്. സര്‍ക്കാരിനിതില്‍ നിര്‍ണായക ചുമതലയുണ്ട്. വരുന്നവനും പോകുന്നവനും അടിക്കാനുള്ളതല്ല സാംസ്കാരിക ലോകം, പ്രത്യേകിച്ച് സിനിമാലോകം. ദിവാകരന് പറഞ്ഞു. സിപിഐ നേതാവ് ആനി രാജ അടക്കമുള്ള നേതാക്കള്‍ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് ഉണ്ട്. ഇതിന് പിന്നാലെയാണ് ദിവാകരന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: