ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ കുലുങ്ങാതെ ഓഹരി വിപണി നിയന്ത്രിക്കുന്ന ‘സെബി’യുടെ അധ്യക്ഷ മാധബി പുരി ബുച്ച്. ഹിന്‍ഡന്‍ബര്‍ഗ് മാധബി പുരി ബുച്ചിനെതിരെ ആരോപണം ഉന്നയിച്ച ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട മാധബി പുരി ബുച്ച് തലകുനിയ്‌ക്കാന്‍ ഒരുക്കമില്ലെന്ന രീതിയിലാണ് പ്രതികരിച്ചത്. “ആരോപണങ്ങളില്‍ ഞാന്‍ കുലുങ്ങില്ല, കാരണം ഞാന്‍ പട്ടാളക്കാരുടെ കുടുംബത്തില്‍ നിന്നുള്ളവളാണ്”- മാധബി പുരി ബുച്ച് പറഞ്ഞു.
ഡെപോസിറ്ററികളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും ഉള്‍പ്പെടുന്ന സുപ്രധാന വിപണി സ്ഥാപനങ്ങളിലെ പബ്ലിക് ഇന്‍ററസ്റ്റ് ഡയറക്ടര്‍മാരുടെ (പിഐഡി) യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാധബി പുരി ബുച്ച്. ‘ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ക്കും തുടര്‍ന്നുള്ള മാധ്യമവാര്‍ത്തകള്‍ക്കും ശേഷം ഞാന്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും’ എന്ന മുഖവുരയോടെയാണ് മാധബി പുരി ബുച്ച് പ്രസംഗം തുടങ്ങിയത്.
സാധാരണ യുദ്ധത്തില്‍ സൈന്യങ്ങള്‍ പെരുമാറുന്നതുപോലെ, ഇനി വിപരീത പക്ഷത്ത് നിന്നും വെടിയുതിര്‍ക്കും എന്നാണ് നിങ്ങള്‍ കരുതുന്നുണ്ടാവുക. അതുകൊണ്ട് എന്റെ ജോലിയില്‍ എനിക്ക് ആരോപണങ്ങളില്‍ തെല്ലും ആശങ്കയില്ല. കാരണം ഞാന്‍ വരുന്നത് സൈനികരുടെ കുടുംബത്തില്‍ നിന്നാണ്.”- മാധബി പുരി ബുച്ച് പറഞ്ഞപ്പോള്‍ വലിയ കൈയടി ഉയര്‍ന്നു.
ഹിന്‍ഡന്‍ബര്‍ഗുമായുള്ള യുദ്ധം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന ധ്വനിയാണ് മാധബി പുരി ബുച്ച് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ 99 ശതമാനവും കഴമ്പില്ലെന്ന് സെബി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സെബി അധ്യക്ഷ മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കാതെ സെബിയെ അമ്പരപ്പിക്കാന്‍ അധ്യക്ഷയായ മാധബി പുരി ബുച്ചിനെതിരെ ആരോപണം ഉന്നയിച്ച് കൊണ്ട് പുതിയ റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. മാത്രമല്ല, ഇന്ത്യയിലെ സെബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുള്ള നിയമാധികാരം ഇല്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് വാദിച്ചിരുന്നു. ഇതുവരെയും അവര്‍ സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല.
ഹിന്‍ഡന്‍ബര്‍ഗ് മാധബി പുരി ബുച്ചിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം
മാധബി പുരി ബുചിനെതിരെ വെറുതെ ഒരു ആരോപണം
മാധബി പുരി ബുച് എന്ന സെബിയുടെ അധ്യക്ഷയ്‌ക്കെതിരെയായിരുന്നു ശനിയാഴ്ച രാത്രി പുറത്തുവന്ന ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ആരോപണം ഉയര്‍ത്തിയത്. മാധബി പുരി ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവാല്‍ ബുച്ചിനും അദാനിയുടെ ഓഹരികളിലേക്ക് നിയമവിരുദ്ധമായി പണം ഒഴുക്കാന്‍ ഉപയോഗിക്കുന്ന ബെര്‍മുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളില്‍ നിക്ഷേപമുണ്ടെന്നതായിരുന്നു പ്രധാന ആരോപണം. ഗൗതം അദാനിയുടെ ജ്യേഷ്ഠന്‍ വിനോദ് അദാനിയാണ് ഈ കമ്പനികളെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹവുമായി അടുത്ത ബന്ധം മാധബി പുരി ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവാല്‍ ബുച്ചിനും ഉണ്ടെന്നും ഹിന്‍ഡന്‍ ബര്‍ഗ് ആരോപിച്ചു. എന്നാല്‍ അപ്പോള്‍ തന്നെ മാധവി പുരി ബുച്ചും ഭര്‍ത്താവും ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അവരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് മുഴുവന്‍ കണക്കുകളും പുറത്തുവിടാന്‍ തയ്യാറാണെന്നായിരുന്നു മാധബി പുരി ബുച്ചിന്റെ മറുപടി. ഇതോടെ പ്രശ്നം അടങ്ങി.
നിസ്സാരക്കാരിയല്ല മാധബി പുരി ബുച്ച്; ഹിന്‍ഡന്‍ബര്‍ഗുമായി മുട്ടാന്‍ യോഗ്യതയുള്ളവള്‍
മാധബി പുരി ബുച്ചിന്റെ ഔദ്യോഗിക ജീവിതം ശ്രദ്ധേയമായ ഒന്നായിരുന്നു. 1966-ൽ ജനിച്ച് മുംബൈയിൽ വളർന്ന ബുച്ച് ഗണിതത്തിലും ധനകാര്യത്തിലും ശക്തമായ അടിത്തറ വികസിപ്പിച്ചെടുത്തു, ഒടുവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (ഐഐഎം) അഹമ്മദാബാദിൽ നിന്ന് എംബിഎ നേടി. 1989-ൽ ഐസിഐസിഐ ബാങ്കിൽ ചേർന്നതോടെയാണ് ധനകാര്യ മേഖലയിലെ മാധബി പുരി ബുച്ചിന്റെ യാത്ര ആരംഭിച്ചത് , അവിടെ അവർ അതിവേഗം ഉന്നത പദവികളിലേക്ക് ഉയർന്നു. ഐസിഐസിഐയില്‍ നിക്ഷേപ ബാങ്കിംഗ് മുതൽ മാർക്കറ്റിംഗ്, ഉൽപ്പന്ന വികസനം വരെ വൈവിധ്യമാർന്ന റോളുകളില്‍ ബുച്ച് ജോലി ചെയ്തു. 2009-ൽ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി സേവനമനുഷ്ഠിച്ച ആദ്യ വനിതയായി. ഇതോടെ ഇവരുടെ നേതൃത്വഗുണങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടു. അവരുടെ മാർഗനിർദേശപ്രകാരം ഐസിഐസിഐ സെക്യൂരിറ്റീസ് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. റിസ്ക് മാനേജ്മെൻ്റിലും പ്രവർത്തന കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നേതൃത്വത്തോടുള്ള അവളുടെ സമീപനം അടയാളപ്പെടുത്തി. ആഗോള എക്സ്പോഷറും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവും ഐസിഐസിഐ വിട്ടശേഷം, ബുച്ച് അന്താരാഷ്‌ട്ര തലത്തിൽ തന്റെ ചക്രവാളങ്ങൾ വിപുലീകരിച്ചു. ഷാങ്ഹായിലെ ന്യൂ ഡെവലപ്‌മെൻ്റ് ബാങ്കിന്റെ കൺസൾട്ടൻ്റായി സേവനമനുഷ്ഠിച്ച അവർ ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റർ പസഫിക് ക്യാപിറ്റലിന്റെ സിംഗപ്പൂർ ഓഫീസിനെ നയിച്ചു. ഈ റോളുകൾ അവർക്ക് ആഗോള സാമ്പത്തിക വിപണികളെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട് നൽകി.
ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, ഐഡിയ സെല്ലുലാർ ലിമിറ്റഡ് , എൻഐഐടി ലിമിറ്റഡ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ കമ്പനികളുടെ ബോർഡുകളിൽ ബുച്ച് നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ചു 2017-ൽ സെബിയുടെ മുഴുവന്‍സമയ അംഗമായി (ഡബ്ല്യുടിഎം) . അന്നത്തെ സെബി. ചെയർപേഴ്‌സൺ അജയ് ത്യാഗിയുമായുള്ള അവളുടെ അടുത്ത സഹകരണം ഇന്ത്യയുടെ ഓഹരി വിപണി നിയന്ത്രണമേഖലയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രാപ്തയാക്കി. 2022 മാർച്ചിൽ, സെബി അധ്യക്ഷയായതോടെ സെബിയെ നയിക്കുന്ന ആദ്യ വനിതാ അധ്യക്ഷയായി ബുച്ച് മാറി. അവളുടെ നിയമനം ഇന്ത്യൻ ധനകാര്യത്തിലെ ലിംഗസമത്വത്തിനുള്ള ഒരു നാഴികക്കല്ല് മാത്രമല്ല, രാജ്യത്തിന്റെ നിയന്ത്രണ ചട്ടക്കൂടിലെ ഒരു സുപ്രധാന നിമിഷം കൂടിയായിരുന്നു. സെബി ചെയർപേഴ്സൺ എന്ന നിലയിൽ, നിയന്ത്രണം, മേൽനോട്ടം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകളുടെ മേൽനോട്ടം ബുച്ചിന്റെ നിയന്ത്രണത്തിലായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്‌സ് (എൻഐഎസ്എം) മുന്നോട്ട് കൊണ്ടുപോകുന്നതിലും ഇന്ത്യയുടെ സാമ്പത്തിക വിപണിയെ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള നയപരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നതിലും അവരുടെ നേതൃത്വം നിർണായക പങ്കുവഹിച്ചു.ഇതിനിടെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഒരു പിടി ആരോപണങ്ങള്‍ മാധബി പുരി ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവാല്‍ ബുച്ചിനും എതിരെ ചൊരിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: