ഹൈദരാബാദ് : ക്ഷേത്രങ്ങളിൽ ഇനി അഹിന്ദുക്കളെ ജോലിയ്‌ക്കായി നിയമിക്കില്ലെന്ന് മുഖ്യമന്ത്രി .എൻ ചന്ദ്രബാബു നായിഡു. ഭക്തരുടെ വിശ്വാസങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും, അത് സംരക്ഷിക്കാനുള്ള ബാദ്ധ്യത സർക്കാരുനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് ജോലി നൽകരുത്.
തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ വാഗ്ദാനം ചെയ്തതുപോലെ ക്ഷേത്ര ട്രസ്റ്റ് ബോർഡിൽ ഒരു ബ്രാഹ്മണനെയും നായ് ബ്രാഹ്മണനെയും ഉൾപ്പെടുത്തും . ധൂപ ദീപ നൈവേദ്യം സ്കീമിന് കീഴിൽ ചെറിയ ക്ഷേത്രങ്ങൾക്ക് അനുവദിച്ച പ്രതിമാസ സാമ്പത്തിക സഹായം 5,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്താനും സർക്കാർ തീരുമാനിച്ചു.
ക്ഷേത്രങ്ങളിൽ സേവിക്കുന്ന നായ് ബ്രാഹ്മണർക്ക് 25,000 രൂപ മിനിമം പ്രതിമാസ വേതനവും ഏർപ്പെടുത്തി.വിവിധ ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്ന 1683 അർച്ചകരുടെ ശമ്പളം പ്രതിമാസം 10,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്താനും നായിഡു സർക്കാർ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: