India

‘ താങ്കൾ പങ്കെടുക്കണം ‘ ; എസ്‌സിഒ യോഗത്തിൽ പങ്കെടുക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് പാകിസ്ഥാൻ

Published by

ഇസ്ലാമാബാദ് : ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്ഥാന്റെ ക്ഷണം . എസ്‌സിഒ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെൻ്റിന്റെ നിലവിലെ ചെയർ എന്ന നിലയിൽ, ഒക്ടോബറിൽ പാകിസ്ഥാൻ രണ്ട് ദിവസത്തെ യോഗത്തിന് ആതിഥേയത്വം വഹിക്കും. ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് സർക്കാർ തലവൻമാർക്കും ക്ഷണങ്ങൾ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പറഞ്ഞു.

നിരവധി രാജ്യങ്ങൾ എസ്‌സിഒ യോഗത്തിൽ പങ്കെടുക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നവരുടെ ഔദ്യോഗിക പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാകിസ്ഥാന് ഇന്ത്യയുമായി നേരിട്ട് ഉഭയകക്ഷി വ്യാപാരം ഇല്ലെന്ന് പാക് സർക്കാർ വക്താവ് പറഞ്ഞു.

കഴിഞ്ഞ വർഷം, ഇന്ത്യയാണ് എസ്‌സിഒ മീറ്റിംഗിന് ആതിഥേയത്വം വഹിച്ചത് . 2023 മെയ് മാസത്തിൽ, പാകിസ്ഥാന്റെ അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി, ഗോവയിൽ നടന്ന കൗൺസിൽ ഓഫ് എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ നേരിട്ടുള്ള യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യ സന്ദർശിച്ചു. ഏകദേശം 12 വർഷത്തിന് ശേഷമുള്ള ഒരു പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനമായിരുന്നു ഇത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by