തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവും ഈഴവരും ഹിന്ദുക്കളല്ലന്ന് വരുത്താന്‍ നീക്കം നടക്കുന്നതായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ .സ്വതന്ത്ര്യം നേടിയ ശേഷവും ഭാരതത്തെ അസ്തിരമാക്കാന് വിദേശ ശക്തികള്‍ ശ്രമിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇത്തരം പ്രചരണങ്ങള്‍ . കേസരി വാരിക സംഘടിപ്പിച്ച ‘ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവി’ന്റെ സമാപനചടങ്ങില്‍ അധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരു ഹിന്ദു അല്ല എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്ത് എന്നറിയില്ല. ആദ്യത്തെ ശിവ പ്രതിഷ്ഠ മുതല്‍ അവസാനത്തെ ഒരു പ്രതിഷ്ഠ ഒഴികെ ഗുരു നടത്തയത് ഹിന്ദു ദേവീദേവന്മാരുടെ പ്രതിഷ്ഠകളാണ്. ഗുരു എഴുതിയ സ്ത്രോത്രങ്ങള്‍ സനാതന ധര്മ്മത്തെക്കുറിച്ചുള്ളവയാണ്. അവസാന കാലത്ത് മതംമാറ്റവുമായി ബന്ധപ്പെട്ട് ഗുരു പറഞ്ഞത് മതം മാറണമെന്നുണ്ടെങ്കില്‍ അത് സനാതന ധര്‍മ്മത്തില്‍ ആയിക്കൊള്ളട്ടെ എന്നാണ്. അങ്ങനെയുള്ള ശ്രീനാരായണ ഗുരുവിനേയും കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു സമുഹമായ ഈഴവരെയും മതം മാറ്റാനുള്ള തന്ത്രവുമായിട്ടാണ് ചിലര്‍ നടക്കുന്നത്.
കട്ടിംങ് സൗത്ത് മാത്രമല്ല എവിടെ ഒക്കെ കട്ടിംങ് സാധ്യമാകുമോ അവിടയൊക്കെ കട്ട് ചെയ്യ്് എല്ലാതലത്തിലും വിഭജന അജണ്ട നടപ്പാക്കുകയാണ്. ഇതിനെ അതിജീവിക്കാന്‍ എന്താണ് സനാതന ധര്‍മ്മമെന്ന് കുട്ടിക്കാലം മുതല്‍ പഠിപ്പിച്ചെടുക്കണമെന്നും ടി.പി.സെന്‍കുമാര്‍ പറഞ്ഞു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.തത്വമയി ടിവി ചീഫ് എഡിറ്റര്‍ രാജേഷ്പിള്ള, ഡോ.ടി.ജി.വിനോദ്കുമാര്‍, അഡ്വ.അഞ്ജന സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
‘ഭിന്നിപ്പിക്കുന്ന ആഖ്യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ അക്കാഡമിഷ്യന്മാരുടെ പങ്ക്’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നമ്മല്‍, മദന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജി സുരേഷ,് ഡോ രഞ്ജിത് ഹരി, ഡോ. ലക്ഷമി വിജയന് എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് ചന്ദ്രന് അധ്യക്ഷം വഹിച്ചു.
‘എന്തു കൊണ്ട് ചില മാധ്യമങ്ങള്‍ ദേശവിരുദ്ധരാകുന്നു’ എന്ന വിഷയം ഓര്‍ഗനൈസര്‍ ചിഫ് എഡിറ്റര്‍ പ്രഫുല്‍ കേല്‍ക്കര്‍, സംവാദകന് ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ അവതരിപ്പിച്ചു. ഡോ ടി പി ശങ്കരന് കുട്ടിനായര്‍ അധ്യക്ഷം വഹിച്ചു. ജി കെ സുരേഷ് ബാബു, ഡോ വി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
കോണ്‍ക്ലേവ് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്തു. മുന്‍ അംബാസിഡര്‍ ഡോ. ടി.പി.ശ്രീനിവാസന് അധ്യക്ഷതവഹിച്ചു. മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ,കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്.മധു, നാക് മുന്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് ഡോ.കെ.എന്‍.മധുസൂദനന്‍പിള്ള, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എംഡി റാണി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: