ന്യൂഡല്‍ഹി: ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ഷീ-ബോക്‌സ് പോർട്ടലിന്റെ പുതിയ പതിപ്പിന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തില്‍
തുടക്കം കുറിച്ചു. കേന്ദ്രമന്ത്രി അന്നപൂർണാ ദേവിയുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രാലയത്തിന്റെ പുതിയ വെബ്‌സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് സഹമന്ത്രി സാവിത്രി താക്കൂറും ചടങ്ങിൽ സന്നിഹിതയായിരുന്നു.
ഷീ-ബോക്‌സ് പോർട്ടലിന്റെ അപ്ഗ്രേഡഡ് വേർഷൻ, രാജ്യത്തുടനീളമുള്ള ഇൻ്റേണൽ കമ്മിറ്റികളുമായും (ഐസി) ലോക്കൽ കമ്മിറ്റികളുമായും (എൽസി) ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. സർക്കാർ, സ്വകാര്യ മേഖലകളെ ഉൾക്കൊള്ളിച്ചിട്ടുള്ളതാണിത്. പരാതികൾ ഫയൽ ചെയ്യുന്നതിനും അവയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ഇൻ്റേണൽ കമ്മിറ്റികൾ സമയബന്ധിതമായി പരാതികൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഷീ-ബോക്സ് പോർട്ടൽ സഹായിക്കും.
ഷീ-ബോക്‌സ് പോർട്ടലിന് പുറമേ, മന്ത്രാലയത്തിന്റെ പുതിയ വെബ്‌സൈറ്റും ആരംഭിച്ചു. പോർട്ടലും പുതിയ വെബ്‌സൈറ്റും https://shebox.wcd.gov.in/ , https://wcd.gov.in/
തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്നത് വികസിത ഭാരതത്തിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പാണ്. ഇതിന് മുന്നോടിയായി സുരക്ഷിതമായ തൊഴിലിടം സ്ത്രീകൾക്ക് പ്രാപ്തമാക്കേണ്ടതുണ്ട്. ഇത് കൂടുതൽ സ്ത്രീകളെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന വിലയിരുത്തലിന്റെ ഭാഗമായി കൂടിയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: