ന്യൂഡല്‍ഹി: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ ബാധിക്കുംവിധം അടുത്തവര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഓസ്ട്രേലിയ. വിദേശ കുടിയേറ്റം പഴയ നിലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓരോ സ്ഥാപനത്തിനും എത്ര വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കാമെന്നത് പ്രത്യേകം തീരുമാനിക്കും. ലൊക്കേഷന്‍ എജുക്കേഷന്‍ ട്രെയിനിങ് മേഖലകളിലാകും കൂടുതല്‍ നിയന്ത്രണം കൊണ്ടുവരിക. ഇടക്കാലത്ത് കുടിയേറ്റം പാരമ്യതയില്‍ എത്തിയിരുന്നു.അടിസ്ഥാന സൗകര്യങ്ങള്‍ കുറയുന്നത് പ്രാദേശികമായ പ്രതിഷേധത്തിനിടയാക്കുമെന്നതിനാലാണ് മുന്‍കരുതല്‍. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ 10% വര്‍ദ്ധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: