കോട്ടയം: ചര്‍ച്ചക്കിടെ സിനിമാരംഗത്തെ പുരുഷന്മാരെല്ലാം വഷളന്മാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതോടെ ന്യൂസ് 18 നെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. അവതാരക അപര്‍ണ കുറുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചര്‍ച്ചയില്‍ നിന്ന് അവര്‍ ഇറങ്ങിപ്പോവുകയും ചെയ്തു.
എല്ലാ ആണുങ്ങളും നിങ്ങള്‍ കരുതുന്ന പോലെ സ്ത്രീലമ്പടന്മാരല്ലെന്ന് ഭാഗ്യലക്ഷ്മി നിലപാടെടുക്കുകയായിരുന്നു. സിനിമയില്‍ പത്തുപേര്‍ വില്ലന്മാരും മോശക്കാരും ആണെങ്കില്‍ 90 പേരും നല്ല മനുഷ്യരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കാടടിച്ച് വെടിവയ്ക്കാന്‍ ശ്രമിക്കരുതെന്ന് ഇറങ്ങിപ്പോകും മുന്‍പ് കര്‍ക്കശമായ സ്വരത്തില്‍ അവര്‍ അപര്‍ണ കുറുപ്പിനെ ഓര്‍മ്മിപ്പിച്ചു.
പല ചാനല്‍ ചര്‍ച്ചകളിലും സിനിമാ മേഖലയിലെ പുരുഷന്മാരെല്ലാം മോശക്കാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യാപകമായ ശ്രമങ്ങളാണ് നടത്തുന്നത്. ഭാഗ്യലക്ഷ്മിയെ പോലുള്ള മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെ അതിനെതിരെ രംഗത്തു വരികയാണ്.
കഴിഞ്ഞദിവസം ധര്‍മ്മജനെ പ്രകോപിപ്പിച്ചതും ഈ അവതാരകയാണ്. ധര്‍മ്മജനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പുറത്തിറക്കിയ ഒരു പ്രസ്താവനയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് തന്റെ കക്ഷി രാഷ്ട്രീയം അവതാരക വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: