ന്യൂഡല്‍ഹി :കേന്ദ്ര അനുമതി ലഭിച്ച പാലക്കാട് വ്യവസായ നഗരത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചിനുള്ളില്‍ തന്നെ ആരംഭിക്കാനും 2027ല്‍ പൂര്‍ത്തിയാക്കാനും കഴിയുമെന്നാണ് കരുതുന്നതെന്ന് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന്.
പദ്ധതിക്കായി സംസ്ഥാനം ഇതുവരെ 1227.8 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. 500 ഏക്കറോളമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഭൂമി ഏറ്റെടുക്കലും റോഡ് ഗതാഗത സംവിധാനങ്ങളും അടക്കം സംസ്ഥാന സര്‍ക്കാര്‍ ചെയ്തു തീര്‍ക്കുന്ന മുറയ്ക്ക് ജോലികള്‍ ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നിര്‍വഹണം.
1790 കോടി രൂപയുടെ പ്രാരംഭ നടപടികള്‍ കേരളം പൂര്‍ത്തിയാക്കിയതായാണ് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് പറയുന്നത്. ഇനി 18% ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ചെന്നൈ ബംഗളൂരു വ്യവസായ ഇടനാഴിയുടെ തുടര്‍ച്ച എന്ന നിലയ്ക്കാണ് പാലക്കാട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12 പദ്ധതികളില്‍ ഏറ്റവും അധികം മുതല്‍മുടക്കുള്ള രണ്ടാമത്തെ മേഖല പാലക്കാടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: