ബെംഗളൂരു : ഗംഗാവതി താലൂക്കിലെ റോഡുകളിൽ അലങ്കാരത്തിനായി സ്ഥാപിച്ചിട്ടുള്ള വൈദ്യുതി തൂണുകൾ നീക്കം ചെയ്യാൻ കർണാടകയിലെ കൊപ്പൽ ജില്ലാ കളക്റുടെ ഉത്തരവ്. തീവ്ര ഇസ്ലാം മതസംഘടനയായ എസ്ഡിപിഐയുടെ പരാതിയെ തുടർന്നാണ് ഈ ഉത്തരവ്.
ബജ്രംഗ് ബലിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന പ്രദേശമാണ് ഗംഗാവതി . ഇവിടെ ക്ഷേത്രത്തിലേക്കുള്ള റോഡുകളിലെ വൈദ്യുത തൂണുകളിൽ ബജ്രംഗ് ബലിയുടെ ‘ഗദ’, ശ്രീരാമന്റെ ‘വില്ല്’ തുടങ്ങിയ രൂപങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ മതചിഹ്നങ്ങൾ കാരണം തങ്ങളുടെ മതവികാരം വ്രണപ്പെടുകയാണെന്നാണ് എസ്ഡിപിഐയുടെ പരാതി.
പൊതുസ്ഥലങ്ങളിൽ ഹിന്ദു മതചിഹ്നങ്ങൾ സ്ഥാപിച്ചതിന് കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ (കെആർഐഡിഎൽ) എഞ്ചിനീയർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കെഐആർഡിഎൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുത തൂണുകൾ മതസൗഹാർദത്തിനും വികാരത്തിനും കോട്ടം തട്ടുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നതെന്ന് തഹസിൽദാർ നാഗരാജ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇവ നഗരത്തിലെ പൊതു സമാധാനം തകർക്കാൻ സാധ്യതയുള്ളതിനാൽ ഉടൻ നീക്കം ചെയ്യണം. കെആർഐഡിഎൽ എൻജിനീയർക്കെതിരെ കേസെടുത്ത് ഉചിതമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും തഹസിൽദാർ നാഗരാജ് നിർദേശിച്ചു. ഗംഗാവതി പ്രദേശത്തെ റാണാ പ്രതാപ് സക്രിലും ജൂലിയ നഗറിലും ഈ പ്രത്യേക തൂണുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സൂചന.
ഗംഗാവതിയിലെ (കൊപ്പൽ ജില്ല) അഞ്ജനാദ്രി കുന്നുകളാണ് ഹനുമാന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നത്. ഹനുമാനെ ആരാധിക്കാൻ അഞ്ജനാദ്രി കുന്നുകളിലേക്ക് പോകുന്ന ഭക്തരുടെ മനസ്സിൽ മതപരമായ പ്രചോദനം പകരുന്നതിനാണ് വില്ലിന്റെയും ഗദയുടെയും ചിഹ്നമുള്ള വൈദ്യുത തൂണുകൾ സ്ഥാപിച്ചിരുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക