കോഴിക്കോട്: 16-ാമത് സില്‍വര്‍ ഹില്‍സ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് 2024 ഇന്ന് മുതല്‍ സപ്തംബര്‍ 1 വരെ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സില്‍വര്‍ ഹില്‍സ് സുവര്‍ണ ജൂബിലി നിറവില്‍ എത്തി നില്ക്കുന്ന ധന്യമുഹൂര്‍ത്തത്തിലാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ്് നടക്കുന്നത്
ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂബിലി ബലൂണ്‍ ഉയര്‍ത്തി ഇന്ന് രാവിലെ 10 മണിക്ക് എംഎല്‍എ ടി. സിദ്ദീഖ് നിര്‍വ്വഹിക്കും. കോഴിക്കോട് എംപി എം. കെ രാഘവന് വിശിഷ്ടാതിഥിയായി ജൂബിലി പതാക ഉയര്‍ത്തി മുഖ്യപ്രഭാഷണം നടത്തും
ഈ വര്‍ഷം നടക്കുന്ന ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഭാരതത്തിലെ മികച്ച 25 ടീമുകള്‍ പങ്കെടുക്കും. ലീഗ് കം നോക്കൗട്ട് രീതിയിലാണ് മത്സരങ്ങല്‍ ക്രമീകരിച്ചിരിക്കുന്നത്
വേലമ്മാള്‍ മെട്രിക്കുലേഷന്‍ എച്ച്എസ്എസ് ചെന്നൈ ഫാദര്‍ ആഗ്നല്‍ മള്‍ട്ടി പര്‍പ്പസ് സ്കൂള്‍ മുംബൈ, ഭഗീരഥ് പബ്ലിക് സ്കൂള്‍ ഉത്തര്‍ പ്രദേശ്, വിദ്യോദയ സ്കൂള്‍ ചെന്നൈ, മോണിംഗ് സ്റ്റാര്‍ സ്കൂള്‍ ഗൂഡല്ലൂര്‍, രാജേന്ദ്രന് മെട്രിക്കുലേഷന്‍ എച്ച്എസ്എസ് തമിഴ്നാട് തുടങ്ങിയ പ്രമുഖ സ്കൂള്‍ ടീമുകള്‍ പങ്കെടുക്കും.
ആദ്യമത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട്, ലിയോ തകകക എച്ച്എസ്എസ് ആലപ്പുഴയെ നേരിടും.
വിശിഷ്ടാതിഥികളുടെയും സമാനതകളില്ലാത്ത പ്രേക്ഷകരുടെയും ഒത്തുചേരലില്‍ സപ്തംബര്‍ 1-ലെ ഫൈനല്‍ മത്സരങ്ങള്‍ക്കുശേഷം രാവിലെ 11.30-ന് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യാതിഥിയായ ഭാരത ബാസ്ക്കറ്റ്ബോള്‍ താരം പി.എസ്. ജീന വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: