കോട്ടയം: കാലങ്ങളായി ക്യാമ്പസില്‍ കുടിയേറിപ്പാര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മ്മിതി കേന്ദ്രം ഒഴിഞ്ഞു പോകണമെന്ന് എംജി സര്‍വകലാശാലയുടെ അന്ത്യശാസനം. നിലവിലുള്ള കോര്‍പ്പറേറ്റ് ഓഫീസ് കോഴ്‌സ് സെന്ററാക്കി നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സര്‍വകലാശാല. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനു കീഴില്‍ ഓഫീസ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് കണ്‍സള്‍ട്ടന്‍സി പ്രോജക്ടായാണ് നിര്‍മ്മിതികേന്ദ്രം എംജി സര്‍വകലാശാല കാമ്പസില്‍ കയറിപ്പറ്റിയത്. നിര്‍മ്മാണ കാലയളവിലേക്ക് മാത്രമായി ക്യാമ്പസില്‍ സൈറ്റ് ഓഫീസ് തുറന്ന നിര്‍മ്മിതി കേന്ദ്രം കെട്ടിടം പണിയൊക്കെ തീര്‍ന്നിട്ടും ഒഴിഞ്ഞു പോയില്ല. സര്‍വകലാശാല പലവട്ടം നോട്ടീസുകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഇനി കാമ്പസില്‍ തുടരാനാവില്ലെന്ന അന്ത്യശാസനമാണ് ഇപ്പോള്‍ സര്‍വകലാശാല നല്‍കിയിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: