കോട്ടയം: പെന്ഷന് ഫണ്ടില്‍ നിന്ന് 3 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കോട്ടയം നഗരസഭാ സെക്രട്ടറിക്കെതിരെയും നടപടിക്കുസാദ്ധ്യത. നഗരസഭ ഡെപ്യൂട്ടി സെക്രട്ടറി ഫില്ലി സ് ഫെലിക്സ്, സൂപ്രണ്ട് എസ് കെ ശ്യാം, സീനിയര്‍ ക്ലാര്‍ക്ക് വി ജി സന്തോഷ്കുമാര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്സ് കെ ജി ബിന്ദു എന്നിവരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനിടെ ചെയര്മാന് ബിന്‍സി സെബാസ്റ്റിയനെതിരെയുള്ള എല്‍.ഡി.എഫിന്റെ അവിശ്വാസപ്രമേയം വ്യാഴാഴ്ച അവതരിപ്പക്കാനിരിക്കുകയാണ്. 8 അംഗങ്ങളുള്ള ബി.ജെ.പിയുടെ നിലപാട് അവിശ്വാസത്തില്‍ നിര്‍ണ്ണായകമാണ്.
പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഓഫീസില്‍ മുഴുവന്‍ രേഖകളുമായി ഹാജരാകാന്‍ സെക്രട്ടറി ബി അനില്‍കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും അദ്ദേഹത്തിനെതിരെ നടപടി തീരുമാനിക്കുക. മുഖ്യപ്രതിയും മുന്‍ ക്ളാര്‍ക്കുമായ അഖില്‍ സി വര്‍ഗീസിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാളെ തുടക്കത്തിലേ സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: