കോട്ടയം : വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തി എന്ന ദുരാരോപണം നിരന്തരം ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. കേരളം ഭരിക്കുന്ന സിപിഎമ്മോ മുഖ്യമന്ത്രി പിണറായി വിജയനോ പോലും ഉന്നയിക്കാത്ത ആരോപണമാണ് ജോസ് കെ മാണി കോട്ടയം നിയോജകമണ്ഡലത്തിലെ പാര്‍ട്ടി സമ്മേളന വേദികളിലെല്ലാം ആവര്‍ത്തിക്കുന്നത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ ഉടന്‍ തന്നെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ അവിടെയൊക്കെ നിയോഗിക്കുകയും സൈന്യത്തിന്റെ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നേരിട്ട് ഏകോപനം നിര്‍വഹിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ദിവസങ്ങള്‍ക്കകം പ്രധാനമന്ത്രി നേരിട്ട് എത്തി ദുരിത മേഖലകള്‍ നടന്നു കാണുകയും ദുരിതബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്തു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടന്‍ ആവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കുമെന്നും വ്യക്തമാക്കിയിരുന്നു.ഇത് സംബന്ധിച്ച് ചൊവ്വാഴ്ച പ്രധാനമന്ത്രിയെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര നിലപാടുകളില്‍ തൃപ്തി രേഖപ്പെടുത്തി. കൂടിക്കാഴ്ചയില്‍ വയനാട്ടിന് കേന്ദ്ര പാക്കേജ് ഉറപ്പു നല്‍കുകയും ചെയ്തു.
കാര്യങ്ങള്‍ ഇത്തരത്തിലായി്രുന്നിട്ടും വയനാട് ദുരന്തത്തില്‍ കേന്ദ്രം മുഖം തിരിച്ചുനിന്നു എന്ന മട്ടിലാണ് ജോസ് കെ മാണി പ്രചാരണം നടത്തുന്നത് .
പാലാ നിയമസഭ നിയോജകമണ്ഡലത്തിലും കോട്ടയം ലോക്സഭ മണ്ഡലത്തിലും ദയനീയ പരാജയം നേരിട്ട മാണി വിഭാഗം ജില്ലയില്‍ എന്‍ഡിഎ ശക്തിപ്പെടുന്നതിലുള്ള അസ്വസ്ഥതയാണ് കേന്ദ്ര വിമര്‍ശനമായി ഉന്നയിക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: