Technology

ബിഎസ്എന്‍എല്‍ 4ജി കേരളത്തിലും; ; നിങ്ങളുടെ സിം 4ജി ആണോ… അറിയാന്‍ ഇങ്ങനെ ചെയ്താല്‍ മതി

Published by

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ കൂടുതല്‍ മികവോടെ 4ജി വ്യാപനം പുരോഗമിക്കുകയാണ്. മറ്റ് മൊബൈല്‍ കമ്പനികള്‍ ചാര്‍ജ്ജ് നിരക്ക് വര്‍ധിപ്പിച്ചതോടെ ബിഎസ്എന്‍എല്ലിലേക്കുള്ള ഉപഭോക്താക്കളുടെ തിരിച്ചുവരവില്‍ വന്‍ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ഐഡിയ (വിഐ) സ്വകാര്യ ടെലികോം കമ്പനികള്‍ 4ജി സ്ഥാപിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 4ജി ബിഎസ്എന്‍എല്‍ രാജ്യവ്യാപകമാകുന്നത്. രണ്ടു ലക്ഷം 4ജി ടവറുകളാണ് കമ്പനിയുടെ ലക്ഷ്യം. ടാറ്റ ഗ്രൂപ്പും തേജസ് നെറ്റ്‌വര്‍ക്കും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള C-DoT ഉം ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് ബിഎസ്എന്‍എല്ലിന്റെ 4ജി വിന്യാസം നടത്തുന്നത്.

നിങ്ങളുടെ മൊബൈല്‍ സിം ബിഎസ്എന്‍എല്‍ 4ജിയാണോ എന്ന് ഉറപ്പുവരുത്തുക. ഇതിനായി 9497979797 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ ചെയ്താല്‍ നിങ്ങളുടെ ബിഎസ്എന്‍എല്‍ സിം 4ജി ആണോയെന്ന് അറിയാനാകും. ‘ഡിയര്‍ കസ്റ്റമര്‍, യുവര്‍ കറന്റ് സിം സപ്പോര്‍ട്ട്‌സ് ബിഎസ്എന്‍എല്‍ 4ജി സര്‍വീസസ്’ എന്ന സന്ദേശം ഉടനടി മെസേജായി ഫോണിലേക്ക് ലഭിക്കും. ഇനി അഥവാ സിമ്മില്‍ ബിഎസ്എന്‍എല്‍ 4ജി ലഭിക്കില്ല എന്നാണെങ്കില്‍ പെട്ടെന്നുതന്നെ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. സിം അപ്‌ഗ്രേഡ് ചെയ്യാനായി ഉടന്‍ തന്നെ അടുത്തുള്ള കസ്റ്റര്‍മര്‍ സര്‍വീസ് സെന്റര്‍/റീട്ടെയ്‌ലര്‍ ഷോട്ട് സന്ദര്‍ശിക്കാനാണ് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബിഎസ്എന്‍എല്‍ 4ജി ഇപ്പോള്‍ നമ്മുടെ നാട്ടിലും എന്ന അറിയിപ്പും ഇതിനൊപ്പം ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by