ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍. മറയൂരില്‍ ഇറങ്ങിയ വിരിക്കൊമ്പന്‍ എന്ന കാട്ടാന പ്രദേശത്തെ റിസോര്‍ട്ടിന്റെ ഷെഡ് തകര്‍ത്തു. മറയൂര്‍ കീഴാന്തൂര്‍ ശിവന്പന്തിയിലാണ് സംഭവം. കൂടാതെ മൂന്നാര്‍ പുതുക്കാട് എസ്റ്റേറ്റിലെ ജനവാസമേഖലയില്‍ ഇറങ്ങിയ പടയപ്പ വ്യാപക കൃഷിനാശം വരുത്തി. കന്നിമല ടോപ് സ്റ്റേഷനിലാണ് ആന ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്. വിരിക്കൊമ്പനെയും പടയപ്പയെയും വനംവകുപ്പ് ആര് ആര് ടി നിരീക്ഷിക്കുകയാണ്.
കാന്തല്ലൂര്‍ ടൗണിലും കാട്ടാനകള്‍ കൂട്ടമായി ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി. ഏറെനാളായി കാന്തല്ലൂര്‍ ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്നും ഇവയെ തുരത്താന്‍ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്നും ആണ് കര്‍ഷകരുടെ ആരോപണം. ഇന്നലെ രാത്രിയിലായിരുന്നു കാട്ടാനകള്‍ കൂട്ടമായി ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: