കൊച്ചി: ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ പദ്മഭൂഷന്‍ മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ദേശീയ കായിക ദിനമായി ആചരിക്കും. ദേശീയ ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധങ്ങളായ ആഘോഷങ്ങള്‍ നടക്കും.
തിരുവനന്തപുരത്ത് പാറശ്ശാല ഭാരതീയ വിദ്യാപീഠം സ്കൂളില്‍ ഇന്ത്യന്‍ സ്പോര്‍ട്സിന്റെ ദുരവസ്ഥയും അതിജീവിക്കാനുള്ള മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
കൊല്ലം ലാല്‍ബഹദൂര്‍ സ്റ്റഡിയത്തില്‍ നിന്നും രാവിലെ ഏഴിന് ആരംഭിക്കുന്ന കൂട്ട ഓട്ടം പൊയിലക്കട ഗംഗാധരന് പിള്ള ഫ്ലാഗ് ഓഫ് ചെയ്യും.
കോഴിക്കോട്ട് പുതിയ പാലം റോഡിലെ എന്‍എസ്എസ് ബില്‍ഡിങ്ങില്‍ വിവിധ ഏജ് ഗ്രൂപ്പുകളില്‍ പ്രൈസ് മണി ചെസ് ടൂര്‍ണമെന്റ് നടക്കുമെന്ന് ക്രീഡാഭാരതി സംസ്ഥാന സെക്രട്ടറിടി. രതീഷും വൈസ് പ്രസിഡന്റ് പി. അനിലാലും അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: