കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നെങ്കിലും സംവിധായകന് രഞ്ജിത്തിനെതിരെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക ഉടന്‍ അച്ചടക്ക നടപടി സ്വീകരിക്കില്ല. രഞ്ജിത്തിനെതിരെ പൊലീസ് റിപ്പോര്‍ട്ടോ, അറസ്റ്റോ, കോടതിയുടെ കടുത്ത ഇടപെടലോ ഉണ്ടായാല്‍ സസ്പെന്‍ഡ് ചെയ്യാം എന്നതാണ് സംഘടനയുടെ നിലപാട്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് സ്വാഭാവിക നടപടിക്രമം മാത്രം എന്നാണ് ഫെഫ്കയുടെ വിലയിരുത്തല്‍.ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. പലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ച് വരുത്തിയിട്ട് ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയായെന്നാണ് നടി ആരോപിച്ചത്.
നടി പൊലീസില്‍ പരാതിയും നല്കി.ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: