തിരുവനന്തപുരം :കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയ ഏകീകൃത പെന്ഷന് പദ്ധതി, ദക്ഷിണ റെയില്‍വേയിലെ 62267 ജീവനക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു. ദക്ഷിണ റെയില്‍വേ ചീഫ് പേഴ്സണല്‍ ഓഫീസര്‍ കെ ഹരികൃഷ്ണന്, പ്രിന്‍സിപ്പല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ മാളവിക ഘോഷ് മോഹന്‍ എന്നിവര്‍ ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പഴയ പെന്ഷന് പദ്ധതി സുസ്ഥിരമല്ലെന്നും, അത് ദീര്‍ഘ കാലയളവിലേക്ക് അനുയോജ്യമല്ലെന്നും മാളവിക ഘോഷ് മോഹന്‍ പറഞ്ഞു. ഏകീകൃത പെന്ഷന് പദ്ധതി നടപ്പാക്കാന്‍ ദക്ഷിണ റെയില്‍വേയ്ക്ക് 240 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വരും. തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ 7487 ജീവനക്കാര്‍ക്ക് ഏകീകൃത പെന്‍ഷന്റെ പ്രയോജനം ലഭിക്കുമെന്ന് അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ വിജി എം. ആര്. അറിയിച്ചു. 2352 പേര് പഴയ പെന്ഷന് പദ്ധതിയിലാണ് ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പെന്ഷന് പദ്ധതിയിലൂടെ തിരുവനന്തപുരം ഡിവിഷനില്‍ ഏകദേശം 30 കോടി രൂപയോളം അധികമായി ചെലവഴിക്കേണ്ടി വരുമെന്നും അവര്‍ വ്യക്തമാക്കി. എല്ലാ തൊഴിലാളി യൂണിയനുകളും പദ്ധതിയെ സ്വാഗതം ചെയ്തതായും, ജീവനക്കാര്‍ക്കായി ഏകീകൃത പെന്ഷന് പദ്ധതിയെ കുറിച്ച് ബോധവത്കരണം നടത്തുമെന്നും വിജി എം. ആര്. പറഞ്ഞു. സീനിയര്‍ ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍ മീര വിജയരാജ്, സീനിയര്‍ ഡിവിഷന് പേര്‍സണല്‍ ഓഫീസര്‍ വിപിന്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: