World

പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 130 ലേറെ പേര്‍

പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 130 ലേറെ പേര്‍

Published by

ബലൂചിസ്ഥാന്‍: പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദികള്‍ കഴിഞ്ഞ ദിവസം നടത്തിയ ഭീകരാക്രമണ പരമ്പരയില്‍ കൊല്ലപ്പെട്ടത് 130ല്‍ ഏറെ പേര്‍. 21 ഭീകരരും 14 സൈനികരും 23 വാഹനയാത്രക്കാരും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ഇതുവരെ 130 ലേറെ പേര്‍ ‘ഓപ്പറേഷന്‍ ഹീറോഫ്’ എന്ന് പേരിട്ട സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

20 മണിക്കൂറോളം നീണ്ട പോരാട്ടം വന്‍ വിജയമാക്കിയെന്നാണ് വിഘടനവാദികളായ ബലൂച് ലിബറേഷന്‍ ആര്‍മി പുറത്ത് വിട്ട ആഘോഷ വീഡിയോയില്‍ അവകാശപ്പെടുന്നത്.

ബിഎല്‍എയുടെ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡ് ബേല മേഖലയിലെ സൈനിക ക്യാമ്പ് ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായിരുന്നു ആക്രമണങ്ങള്‍.പഞ്ചാബ് പ്രവിശ്യയില്‍ നിന്നു വന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ തടഞ്ഞ് നിര്‍ത്തി ബിഎല്‍എ ആര്‍മി യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ച ശേഷം പഞ്ചാബികളെ വെടിവച്ചു.

പൊലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ആക്രമണം നടന്നു. എന്നാല്‍ തിരിച്ചടിയെന്നോണം നടത്തിയ നീക്കത്തില്‍ പാകിസ്ഥാന്‍ സേന 21 തീവ്രവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്. പതിനാല് സുരക്ഷാ ഉദ്യോഗസ്ഥരും ക്ലിയറന്‍സ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by