തിരുവനന്തപുരം: മോട്ടോര്‍ വാഹന ഡ്രൈവിംഗ് റെഗുലേഷന്‍ 2017 പ്രകാരം പെഡസ്ട്രിയന്‍ (സീബ്ര)ക്രോസിംഗുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അറിഞ്ഞിരിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഫേസ് ബുക്ക് പോസ്റ്റ്. റെഗുലേഷന്‍ 2017 പ്രകാരം അവര്‍ ചൂണ്ടിക്കാണിക്കുന്ന നിയമവശങ്ങള്‍ ഇപ്രകാരമാണ്.
റെഗുലേഷന്‍ 5 (ഇ) : യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസ്സിംഗ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യരുത്. റെഗുലേഷന്‍ 7 (3) : പെഡസ്ട്രിയന്‍ ക്രോസിംഗ് ഇല്ലെങ്കില്‍ കൂടിയും റോഡില്‍ ‘ഗീവ്് വേ’ സൈനോ ‘സ്‌റ്റോപ്പ് ‘ സൈനോ ഉണ്ടെങ്കില്‍ ആ സ്ഥലത്തും . റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രികന് തന്നെയാണ് മുന്‍ഗണന. റെഗുലേഷന്‍ 39 (1) : പെഡസ്ട്രിയന്‍ ക്രോസിംഗില്‍ എത്തുമ്പോള്‍, ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറക്കുകയും നിര്‍ത്തുകയും കാല്‍നടയാത്രികരെ റോഡ് മുറിച്ച് കടക്കാന്‍ അനുവദിക്കുകയും വേണം. റെഗുലേഷന്‍ 39 (2) : റോഡില്‍ വാഹന ഗതാഗതം തടസ്സപ്പെട്ട് വാഹനങ്ങള്‍ സുഗമമായി നീങ്ങാതെ നില്‍ക്കുന്ന സമയത്ത് ഡ്രൈവര്‍ ഒരിക്കലും പെഡസ്ട്രിയന്‍ കോസിംഗിലേക്ക് വാഹനം ഓടിച്ച് കയറ്റി നിര്‍ത്തി കാല്‍നട യാത്രികര്‍ക്ക് പെഡസ്ട്രിയന്‍ ക്രോസിംഗ് ഉപയോഗിക്കുന്നതിന് തടസ്സം നില്‍ക്കരുത്. കേരള മോട്ടോര്‍ വാഹന ചട്ടം 365 (1) : പെഡസ്ട്രിയന്‍ ക്രോസിംഗിന് മുമ്പായി വരച്ചിരിക്കുന്ന റോഡിലെ സ്റ്റോപ്പ് ലൈനില്‍ വാഹനം നിര്‍ത്തുമ്പോള്‍ യാതൊരു കാരണവശാലും വാഹനത്തിന്റെ മുമ്പില്‍ തള്ളി നില്‍ക്കുന്ന യാതൊരു വാഹന ഭാഗവും പെഡസ്ട്രിയന്‍ ക്രോസിംഗില്‍ എത്താന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: