തിരുവനന്തപുരം: നടി മിനു മുനീറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടനും എംഎല്‍എയുമായ മുകേഷ്. തനിക്കെതിരായ ലൈംഗികാരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും മുകേഷ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.ആരോപണത്തില്‍ തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സുതാര്യമായ അന്വേഷണം വേണം. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരണം.
മിനു മുനീര്‍ ലൈംഗികാരോപണം ഉന്നയിച്ചശേഷം മുകേഷ് എം എല്‍ എ സ്ഥാനം രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് താരത്തിന്റെ വിശദീകരണം.മിനു മുനീര്‍ ബ്ലാക്ക് മെയില്‍ ചെയ്തു. ഒരു ലക്ഷമെങ്കിലും തരണമെന്ന് ആവശ്യപ്പെട്ടു. തുക ആവശ്യപ്പെട്ട് വാട്‌സ്ാപ്പില്‍ സന്ദേശം അയച്ചെന്നും മുകേഷ് പറയുന്നു.
മീനു കുര്യന്‍ എന്ന പേരുള്ള സ്ത്രീ 2009ല്‍ വീട്ടില്‍ വന്നിരുന്നു. അവസരങ്ങള്‍ക്കായി സഹായിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ശ്രമിക്കാം എന്ന് താന്‍ മറുപടി നല്‍കുകയായിരുന്നു.പിന്നീട് തന്റെ നല്ല പെരുമാറ്റത്തെ അഭിനന്ദിച്ച് മിനു സന്ദേശം അയക്കുകയായിരുന്നു. 2022ലാണ് പിന്നിട് തന്നോട് അവര്‍ വന്ന് പരിചയപ്പെടുന്നത്. അന്ന് മിനു മുനീര്‍ എന്ന പേരാണ് പറഞ്ഞത്. ഇതിനുശേഷമാണ് സാമ്പത്തിക സഹായം തേടിയത്.
മിനുവിന്റെ ഭര്‍ത്താവ് എന്നവകാശപ്പെട്ടയാള്‍ ഫോണില്‍ വിളിച്ച് വലിയ തുക ആവശ്യപ്പെട്ടു. ബ്ലാക്ക് മെയില്‍ ചെയ്തതിന് തെളിവ് ഉണ്ടെന്നും മുകേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക