ന്യൂദല്‍ഹി: ട്രെയിനുകള്‍ പാളം തെറ്റിച്ച് അപകടമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഗൂഢശക്തികള്‍ തുടരുകയാണ്.കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിനിനെ പാളം തെറ്റിക്കാനുള്ള ഗൂഢാലോചനയാണ് വെളിവായത്.
ഈ അട്ടിമറിശ്രമത്തിന്റെ വീഡിയോ കാണാം:
രാജസ്ഥാനിലെ പാലിയില്‍ ആഗസ്ത് 23നായിരുന്നു ഈ അട്ടിമറിശ്രമം നടന്നത്. ഇതിന് പിന്നില്‍ രാഷ്‌ട്രീയ താല്‍പര്യങ്ങളുണ്ടോ എന്ന് അന്വേഷിച്ചുവരുന്നുണ്ട്. വന്ദേഭാരത് ഓടുന്ന ട്രാക്കില്‍ നിന്നും പാളം തെറ്റിക്കാന്‍ ശേഷിയുള്ള വലിയൊരു സിമന്‍റ് സ്ലാബാണ് കണ്ടെത്തിയത്. വന്ദേഭാരതിനെ പാളം തെറ്റിക്കാന്‍ ശേഷിയുള്ള വലിയ സിമന്‍റ് സ്ലാബില്‍ വന്ദേഭാരതിന്റെ എഞ്ചിന്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഏകദേശം എട്ട് മിനിറ്റോളമാണ് മുന്നോട്ട് നീങ്ങാനാകാതെ ട്രെയിന്‍ നിന്നത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ പാളത്തില്‍ വലിയൊരു മരത്തടി കൊണ്ടുവന്നിട്ടിരുന്നു. ട്രെയില്‍ പാളം തെറ്റിക്കലായിരുന്നു ലക്ഷ്യം. പക്ഷെ പൊലീസ് നായയുമായി എത്തിയ സംഘം ഇത് കണ്ടെത്തിയതോടെ വലിയൊരു അപകടം ഒഴിവായി. കഴിഞ്ഞ കുറച്ചുനാളുകളായി പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് പിന്നില്‍ ബോധപൂര്‍വ്വമായ അട്ടിമറിശ്രമങ്ങളാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക