തൃശൂര്‍: തൃശൂരിലെ രാമനിലയത്തില്‍ നിന്ന് ഇറങ്ങി കാറില്‍ കയറാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മാധ്യമ പ്രവര്‍ത്തകര്‍ തടഞ്ഞത് ഗുരുതര സുരക്ഷാ വീഴ്ച. ഔദ്യോഗിക പരിപാടി കഴിഞ്ഞ് മടങ്ങുമ്പോളാണ് സുരേഷ് ഗോപിയെ തടഞ്ഞത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറഞ്ഞേ പറ്റു എന്ന ആവശ്യവുമായിട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു വെച്ചത്.
രാവിലെ ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പ്രതികരണം നടത്തിയിരുന്നു. . വീണ്ടും അതേ ചോദ്യങ്ങളുമായി സമീപിച്ചവരോട് കൂടിതലൊന്നും പറയാനില്ലന്ന് സുരേഷ് ഗോപി പറഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തകര്‍ വിട്ടില്ല. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും പറഞ്ഞ് സുരേഷ് ഗോപി കാറില്‍ കയറി.സ്പ് ളീസ്
എന്നു പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
പക്ഷേ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു എന്ന നിലയിലാണ് നിമിഷങ്ങള്‍ക്കകം വാര്‍ത്ത പോയത്. തെരഞ്ഞെടുപ്പ് സമയത്ത് സുരോഷ് ഗോപിക്കെതിരെ തൃശ്ശൂരിലെ മാധ്യമപ്രവര്‍ത്തകള്‍ സംഘടിതമായി കള്ള വാര്‍ത്ത സൃ്ഷ്ട്രിച്ചിരുന്നു. അതിന്റെ തുടര്ച്ചായായിട്ടുമാത്രമാണ് ഇതും.
മാര്‍ഗ്ഗതടസ്സം ഉണ്ടാക്കി കേന്ദ്രമന്ത്രിയെ തടഞ്ഞിട്ടും സുരക്ഷ ഒരുക്കേണ്ട പോലീസ് എ്ത്താതിരുന്നത് സുരക്ഷാ വീഴ്ചയാണ്.
നേരത്തെ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സുരേഷ് ഗോപി കൃത്യമായ മറുപടി പറഞ്ഞിരുന്നു.
. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പരാതികള്‍ ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും. ആടുകളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങള്‍. എന്നും സുരേഷ് ഗോപി പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് ചലച്ചിത്രമേഖലയിലുള്ളവരെയെടുത്ത് ‘അലക്കാനും അഴിഞ്ഞാടാനും’ അവസരം കൊടുത്തത് ബിജെപിയോ സുരേഷ് ഗോപിയോ അല്ലെന്നന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. തെറ്റു ചെയ്യാത്തവരെ കൂടി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് സര്‍ക്കാര്‍. വിഷയത്തില്‍ ഗണേഷ് കുമാറിനോട് മൃദുസമീപനവും സുരേഷ് ഗോപിയോട് ദാര്‍ഷ്ട്യവുമാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്നും കെ.സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: