ആലപ്പുഴ: മാവേലിക്കരയില്‍ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷന് സമീപം 10 കിലോഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശി റുപ് നാരായണ റൗട്ടിനെ പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാവേലിക്കര പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം കെ ബിനുകുമാറും പരോശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: