തിരുവനന്തപുരം: കേസെടുക്കുന്നുണ്ടെങ്കിലും കര്‍ശനമായ ശിക്ഷാ നടപടികള്‍ ഇല്ലാതെ വന്നതോടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നു. ആറുമാസത്തിനു
ള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 9501 കേസുകള്‍. സ്ത്രീധന പീഡനം മൂലം മൂന്ന് മരണവും ഉണ്ടായി.
ദിനം പ്രതി ശരാശരി 53 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നത്. ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉണ്ടായ അതിക്രമങ്ങളില്‍ മാത്രം 2327 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. 1338 ബലാത്സംഗകേസുകളും 2330 മാനാഹിനി കേസുകളും പോലീസെടുത്തു. 53 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. 3144 മറ്റ് അതിക്രമങ്ങളുണ്ടായി. പൂവാല ശല്യത്തിനും മോശം പദപ്രയോഗത്തിനും 306 കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. 2023ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ 18,980 കേസുകളാണ് സംസ്ഥാനത്താകെ പോലീസ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ ഇത് 18,943ആയിരുന്നു. 2023 ല്‍ എട്ടും 2022ല്‍ പതിനൊന്നും സ്ത്രീധന പീഡന മരണങ്ങളാണുണ്ടായത്.
വനിതാ കമ്മിഷന്, സ്ത്രീ സംരക്ഷണ സമിതികള്‍, ഉള്‍പ്പെടെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സംവിധാനങ്ങള്‍ ഉള്ളപ്പോഴാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇപ്പോഴും തുടരുന്നത്. കേസുകളെടുത്താലും പലപ്പോഴും തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയോ അല്ലെങ്കില്‍ നിസാര ശിക്ഷയോ മാത്രമേ ലഭിക്കൂ. ഇതാണ് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടാന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: