കൊച്ചി: കൊല്ലത്തുനിന്നുള്ള സിപിഎം എംഎല്‍എ മുകേഷിനെതരായ ആരോപണങ്ങളില്‍ കുടുങ്ങിയത് സിപിഎം. മുകേഷ് മുന്‍പും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡന വിവാദങ്ങളുമുണ്ടായിട്ടുണ്ട്. പാതിരാത്രിയില്‍ ഫോണില്‍ വിളിച്ചെന്നു പറഞ്ഞ് ആരാധകനെ പച്ചയ്ക്ക് അസഭ്യം വിളിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പിങ്ങുകളും പുറത്തുവന്നിട്ടുണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം വ്യത്യസ്തവും ഗുരുതരവുമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍.
ഒരു നടിയോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്നു മാത്രമല്ല വളരെ മോശമായി അവരോട് സംസാരിക്കുകയും ചെയ്തു. അശ്ലീലം നിറഞ്ഞ വാക്കുകളും മുകേഷിന്റെ പെരുമാറ്റ രീതികളും വരെ പഴയ നടി മിനു മുനീര്‍ ഇന്നലെ വളരെയേറെ സമയം നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ വിശദമായി ഉന്നയിച്ചിട്ടുമുണ്ട്. മുകേഷിനെ പോലുള്ളവരെ സ്ഥാനാര്ത്ഥിയാക്കിയതെന്തിന്, ജനങ്ങള്‍ ഇത്തരക്കാരെ തെരഞ്ഞെടുക്കരുത് എന്നൊക്കെ രൂക്ഷമായ ഭാഷയില്‍ പറഞ്ഞ മിനുവിന്റെ ആരോപണങ്ങള്‍ വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന നടനെതിരായ കുറ്റപത്രം തന്നെയാണ്.
പാര്‍ട്ടി വര്‍ഷങ്ങളായി ചുമന്നു നടക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ മുഖം മിനു അവതരിപ്പിച്ചത് സിപിഎമ്മിനുള്ള താക്കീതു കൂടിയാണ്. നിരവധി മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചുവെന്നതിന്റെ പേരില്‍ സുരേഷ് ഗോപിയെ ക്രൂശിക്കാന്‍ ഇറങ്ങിത്തിരിച്ച പാര്‍ട്ടിയാണ് സിപിഎം, സുരേഷ് ഗോപിയുടെ പേരില്‍ കേസ് എടുത്ത സര്‍ക്കാരാണ് പിണറായി വിജയന്‍േറത്.
അതേ പാര്‍ട്ടിയുടെ എംഎല്‍എയാണ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാണ്. വളരെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന മുകേഷ്. രഞ്ജിത്തിന്റെയും സിദ്ദിഖിന്റേയും പാത അനുസരിച്ച് രാജിവയ്ക്കേണ്ടയാളാണ് മുകേഷും. തീവ്രമായ ആരോപണങ്ങളാണ് ഇന്നലെ മിനു ഉന്നയിച്ചത്. ഒരു വേള തന്നെ കട്ടിലിലേക്ക് മുകേഷ് തള്ളിയിട്ടെന്നുവരെ അവര്‍ തുറന്നടിച്ചു. മുറിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ചുരുക്കത്തില്‍ രഞ്ജിത്തിനെതിരായ ആരോപണത്തേക്കാള്‍ വളരെ ഗുരുതരം.
മുകേഷിനോട് പാര്‍ട്ടി രാജി ആവശ്യപ്പെടുകയാണ് ഉചിതമായ നടപടി. എന്നാല്‍ ആകെ മുങ്ങിക്കുളിച്ച് നില്ക്കുന്ന പാര്‍ട്ടി അതിന് സന്നദ്ധമാകുമോയെന്ന് കണ്ടറിയണം.
മുകേഷ് പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ ഭിന്നതയുണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന. അത് വരും ദിവസങ്ങളില്‍ രൂക്ഷമാകുകയും ചെയ്യും. രാജി ആവശ്യം ഉയര്‍ന്നിട്ടും പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: