കോട്ടയം: റബറിന് വിലനിയന്ത്രണം വരുന്നുവെന്ന പ്രചരണം തെറ്റെന്ന് കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യന്‍. ഇതു സംബന്ധിച്ച് കര്‍ഷകര്‍ പരിഭ്രാന്തരാവേണ്ടതില്ല. ഇത്തരം തട്ടിപ്പു വാര്‍ത്തകള്‍ സൃഷ്ടിക്കുകയെന്നുള്ളത് ചിലരുടെ താല്പര്യമാണ്. 1990നു ശേഷം നാണ്യവിളകളില്‍ വിലവര്‍ധനവ് ചാക്രികമായ സംവിധാനമായി മാറി. ഇതിനെല്ലാം കാലാകാലങ്ങളില്‍ വില ഉയരുകയും താഴുകയും ചെയ്യുന്നത് പതിവാണ്.
വെള്ളി, ക്രൂഡോയില്‍, പ്ലാറ്റിനം തുടങ്ങി മറ്റ് വ്യാപാര വസ്തുക്കളിലും ഇതേ ചാക്രിക വില സംവിധാനം ഉണ്ട്. അതുപോലെ നാണ്യവിളകളായ റബ്ബര്‍, കുരുമുളക്, കൊക്കോ, ഏലം, കാപ്പി, വാനില എന്നിവയ്ക്കും വില ഉയരുകയും താഴുകയും ചെയ്യുന്നത് ശ്രദ്ധിക്കണം.
കര്‍ഷക സംഘടനകളും മതസംഘടനകളും എല്ലാം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് തങ്ങളുടെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് വേണ്ടത്. വില വര്‍ദ്ധനവ് വരുമ്പോള്‍ ഉല്പാദനം പരമാവധി വര്‍ധിപ്പിച്ച് ആ വില സ്വന്തമാക്കാനാണ് തങ്ങളുടെ അണികളെ സംഘടനകള്‍ പ്രാപ്തരാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ റബര്‍ മേഖലയില്‍ പ്ലാസ്റ്റിക് ഇടാനോ ടാപ്പ് ചെയ്യാനോ ആവശ്യത്തിനു തൊഴിലാളികളെ കിട്ടുന്നില്ല. മാത്രമല്ല, ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള റബ്ബര്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമല്ല. ഇതി
നുള്ള പരിഹാരമാണ് സംഘടനകളും ഉത്പാദകരും കര്‍ഷകരും ചേര്‍ന്ന് ചെയ്യേണ്ടത്. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുടെ കെണിയില്‍ കര്‍ഷകര്‍ അകപ്പെടരുതെന്നും ജയസൂര്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: