കുരുക്ഷേത്ര(ഹരിയാന): ആര് ക്ഷണിച്ചിട്ടാണ് ഇനി ബിജെപിയിലേക്കില്ലെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ പറയുന്നതെന്ന് കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍.
ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ദുഷ്യന്ത് ചൗട്ടാല കഴിഞ്ഞ ദിവസമാണ് ബിജെപിയുമായി ഇനി ചേരില്ലെന്ന് പ്രസ്താവിച്ചത്. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഖട്ടാര്‍ അതിന് അദ്ദേഹത്തെ ആര് ക്ഷണിച്ചു എന്ന് ആരാഞ്ഞത്.
ഹരിയാനയില്‍ മൂന്നാം തവണയും ബിജെപി സര്‍ക്കാര്‍ തന്നെ വരുമെന്ന് ഖട്ടാര്‍ പറഞ്ഞു. ബിജെപി ഇക്കുറി ചരിത്രം സൃഷ്ടിക്കും. നായബ് സിങ് സെയ്നിയുടെ നേതൃത്വത്തില്‍ ബിജെപി ഭരണം തുടരും, അദ്ദേഹം പറഞ്ഞു.
ചൗട്ടാലയുടെ പാര്‍ട്ടിയെ അവസാനിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി സെയ്നി ചൂണ്ടിക്കാട്ടി. ഇത് ചൗട്ടാല മനസിലാക്കിയാല്‍ അവര്‍ക്ക് നല്ലതാണ്. ജെജെ
പി കൂടുതല്‍ ശക്തമാകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
തൊണ്ണൂറംഗ ഹരിയാന നിയമസഭയിലേക്ക് ഒക്ടോബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ്, നാലിന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: