റാവല്‍പിണ്ടി: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാന്, ബംഗ്ലാദേശിനോടു തോറ്റതില്‍ ഭാരതടീമിനു പങ്കോ? റാവല്‍പിണ്ടി ടെസ്റ്റില്‍ പത്ത് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. സ്വന്തംനാട്ടില്‍ ബംഗ്ലാദേശിനോട് തോല്ക്കേണ്ടിവന്നതിന്റെ നാണക്കേടില്‍ പാക് ടീം നല്‍ക്കുമ്പോഴാണ് മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ റമീസ് രാജയുടെ നിരീക്ഷണം.
കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഭാരതത്തിന്റെ ബാറ്റര്‍മാര്‍ പാക് പേസര്‍മാരെ തല്ലിച്ചതച്ചാണ് തോല്‍വിയിലേക്ക് വഴിവെച്ചതെന്നാണ് റമീസ് രാജ പറയുന്നത്. കഴിഞ്ഞ ഏഷ്യാകപ്പില്‍ ഭാരതം 228 റണ്‍സിനാണ് പാകിസ്ഥാനെ തകര്‍ത്തത്. വിരാട് കോഹ്ലിയും കെ.എല്‍. രാഹുലും സെഞ്ച്വറിയടിച്ച കളിയില്‍ ഭാരതം രണ്ടു വിക്കറ്റിന് 356 റണ്‍സാണ് അടിച്ചുകൂട്ടിയത്. പാകിസ്ഥാനാവട്ടെ 128 റണ്‍സിനു പുറത്താവുകയായിരുന്നു.
അന്നത്തെ ആ അടി പാക് പേസര്‍മാരെക്കുറിച്ച് മറ്റ് ടീമുകളിലെ ബാറ്റര്മാര്ക്കുണ്ടായിരുന്ന പേടി മാറ്റിയെന്നാണ് റമീസ് രാജ പറയുന്നത്. പാക് പേസര്‍മാര്‍ക്കെതിരേ ആക്രമണമാണ് നല്ല രീതിയെന്ന് മറ്റു രാജ്യങ്ങള്‍ മനസ്സിലാക്കി. ഇത് ബംഗ്ലാദേശ് ടീമിനേയും സ്വാധീനിച്ചിട്ടുണ്ട്.
ടെസ്റ്റ് ചരിത്രത്തില്‍ പാകിസഥാനും ബംഗ്ലാദേശും തമ്മില്‍ മുന്‍പ് 13 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും വിജയം പാകിസ്ഥാനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: