തിരുവനനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായി വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ അസം സ്വദേശിനി പതിമൂന്നുകാരിയെയും സഹോദരങ്ങളെയും ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുട്ടികള്‍ സിഡബ്ല്യുസി സംരക്ഷണയില്‍ തുടരാന്‍ മാതാപിതാക്കളും സന്നദ്ധത അറിയിച്ചു.
മാതാപിതാക്കള്‍ കേരളത്തില്‍ തുടരും . പെണ്‍കുട്ടി മാതാപിതാക്കളുടെ കൂടെ പോകാന്‍ താല്പര്യമില്ലെന്ന് ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. അമ്മ കുറേ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അടിക്കുമെന്നും കുട്ടി കമ്മീഷന് മുന്നില്‍ വിശിദീകരിച്ചുവെന്നും സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ ഷാനിബ ബീഗം പറഞ്ഞു. മൂത്ത കുട്ടിയല്ലേ എന്ന് കരുതി അമ്മ കുട്ടിയെ കൂടുതല്‍ വഴക്ക് പറയാറുണ്ടായിരുന്നുവെന്നും കുട്ടി സിഡബ്ല്യുസിയോട് പറഞ്ഞു.
കേരളത്തില്‍ തുടരാനാണ് ഇഷ്ട്ടമെന്നും ഇവിടെ തന്നെ പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുട്ടി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. 36 മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവില്‍ വിശാഖപട്ടണത്ത് വച്ച് ട്രെയിനില്‍ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: