തിരുവനന്തപുരം: ദ്വാപരയുഗ സ്മരണകളുണര്‍ത്തി ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഉണ്ണിക്കണ്ണന്മാര്‍ നഗരവീഥികള്‍ കയ്യടക്കി. പാട്ടും ഭജനയും ആഘോഷവുമായി നഗരം ഗോകുലസന്ധ്യയിലാറാടി. അരമണികിലുക്കി ശ്രീകൃഷ്ണ നാമങ്ങള്‍ ഉരുവിട്ട് മഞ്ഞപ്പട്ടുടുത്ത് മയില്‍പ്പീലി ചൂടിയ നിരവധി ഉണ്ണികണ്ണന്മാര്‍ നഗരവീഥികളില്‍ പിച്ചവച്ചു. പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍, മുത്തുക്കുടയേന്തിയ യുവതികള്‍, ഭജന സംഘങ്ങള്‍ എന്നിവ അകമ്പടിയേകി. പിഞ്ചുബാലികാ ബാലന്മാര്‍ നിരനിരയായി ശ്രീകൃഷ്ണനാമ ജപങ്ങളുടെ അകമ്പടിയോടെ കൈകളില്‍ ഓടക്കുഴലുമായി നഗരവീഥികളില്‍ ബാലലീലകളുമായി ഓടിക്കളിച്ചു.
ബാലഗോകുലമുയര്‍ത്തിയ ‘പുണ്യമീമണ്ണ് പവിത്രമീ ജന്മം’ എന്ന ആഹ്വാനം അനന്തപുരി ഏറ്റെടുത്തു.
വിവിധ ആഘോഷപരിപാടികളില്‍ കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍ തിരുവന്തപുരത്തും സുരേഷ് ഗോപി തൃശ്ശൂരിലും ശോഭായാത്ര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍(തിരുവനന്തപുരം), മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. റ്റി.കെ. ജയകുമാര്‍ , സിനിമാതാരം കോട്ടയം രമേശ് (കോട്ടയം), മുന്‍ ജി. എസ്.ടി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഡോ. കെ. എന്‍. രാഘവന്‍ (എറണാകുളം), മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ (പാലക്കാട്), സിനിമാ താരം കവിതാ ബൈജു(മലപ്പുറം), സംവിധായകന്‍ മേജര്‍ രവി
(കോഴിക്കോട്), കണ്ണൂര്‍ അമ്യതാനന്ദമയീ മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി (കണ്ണൂര്‍) തുടങ്ങിയ പ്രമുഖര്‍ വിവിധ ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം. എ. കൃഷ്ണന്‍ കൊച്ചിയിലും സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പന്തളത്തും പൊതു കാര്യദര്‍ശി കെ.എന്‍ സജികുമാര്‍ പാമ്പാടിയിലും പങ്കെടുത്തു.
സംസ്ഥാന ഭാരവാഹികളായ വി.ഹരികുമാര്‍ ( നെയ്യാറ്റിന്‍കര), പി ശ്രീകുമാര്‍ (തിരുവനന്തപുരം),ബി.എസ് ബിജു (ആറ്റിങ്ങല്‍), ജി. സന്തോഷ് കുമാര്‍ (നെടുമങ്ങാട്), പി. അനില്‍കുമാര്‍ (കൊല്ലം), ആര്‍.പി. രാമനാഥന്‍ (പുനലൂര്‍), കെ. ബൈജുലാല്‍ (പത്തനംതിട്ട), ആര്‍. കെ രമാദേവി (റാന്നി),സി.വി. ശശികുമാര്‍ (ആറന്‍മുള), പി.എസ്. ഗിരീഷ് കുമാര്‍ (കോഴഞ്ചേരി), എസ്.ശ്രീകുമാര്‍ (ആലപ്പുഴ), വി.ജെ. രാജ് മോഹന്‍(മാവേലിക്കര), പി. കൃഷ്ണപ്രിയ (ചെങ്ങന്നൂര്‍), വി.എസ്. മധുസൂദനന്‍ (കോട്ടയം), പി.സി.ഗിരീഷ്‌കുമാര്‍ (കോട്ടയം) ,ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ (വൈക്കം) പി.എന്‍. സുരേന്ദ്രന്‍( ഈരാറ്റുപേട്ട), സി. അജിത്ത് (കൊച്ചി) കെ. ആര്‍. മുരളി(ആലുവ), ആര്‍.സുധാകുമാരി(മൂവാറ്റുപുഴ), ടി.ജി. അനന്തകൃഷ്ണന്‍ ( ദേവികുളം),എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ (തൃശ്ശൂര്‍), യു.പ്രഭാകരന്‍(കൊടകര), എം. ആര്‍. പ്രമോദ് ( ഇരിങ്ങാലക്കുട), വി. ശ്രീകുമാരന്‍ (പാലക്കാട്), കെ. പി. ബാബുരാജന്‍ (ഒറ്റപ്പാലം) , ടി. പ്രവീണ്‍ (മഞ്ചേരി), എന്‍. എം. സദാനന്ദന്‍ (തൃശ്ശൂര്‍), കെ.വി കൃഷ്ണന്‍ കുട്ടി( മലപ്പുറം), അശ്വതി രാഗേഷ് (മലപ്പുറം),എം. സത്യന്‍ (കോഴിക്കോട്), ജയശ്രീ ഗോപീകൃഷ്ണന്‍ (കോഴിക്കോട്), സി.കെ. ബാലകൃഷ്ണന്‍(കോഴിക്കോട്), പി. സ്മിതാവത്സലന്‍ (വടകര) , പി.എം. ശ്രീധരന്‍ (മുക്കം),പി. പ്രശോഭ് (ബാലുശ്ശേരി) കെ. മോഹന്‍ദാസ് (നെന്മണ്ട), എ.എന്‍. അജയകുമാര്‍ (കാഞ്ഞാങ്ങാട്) എന്‍.വി പ്രജിത്ത് (കണ്ണൂര്‍) എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്രകളില്‍ പങ്കെടുത്തു
തിരുവനന്തപുരത്ത് 10 കേന്ദ്രങ്ങളില്‍ നിന്നും ചെറു ശോഭായാത്രകള്‍ പാളയം മഹാഗണപതിക്ഷേത്രത്തിന് മുന്നില്‍ എത്തി സംഗമിച്ച് മഹാശോഭായാത്രയായി പഴവങ്ങാടി ഗണപതിക്ഷേത്രമുന്നില്‍ മഹാ ആരതി സമര്‍പ്പിച്ച് അവസാനിച്ചു. തുടര്‍ന്ന് ആറ്റുകാല്‍ ദേവീ ക്ഷേത്രട്രസ്റ്റ് ഒരുക്കിയ അവല്‍പ്പൊതിയും ഉണ്ണിയപ്പവും പ്രസാദമായി ശോഭായാത്രയില്‍ പങ്കെടുത്ത ഉണ്ണിക്കണ്ണന്മാര്‍ക്കും ഗോപികമാര്‍ക്കും വിതരണം ചെയ്തു.
സംഗമശോഭായാത്ര കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാനസംഘടനാ സെക്രട്ടറി എ. രഞ്ജുകുമാര്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി. മഹാനഗര്‍ രക്ഷാധികാരി ഡോ.ശ്യാംമോഹന്‍ അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍കുന്നുമ്മല്‍ ഗോകുലപതാക കൈമാറി. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്.സേതുമാധവന്‍, മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍, തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ, ആഘോഷ സമിതി ഭാരവാഹികളായ ചെങ്കല്‍ രാജശേഖരന്‍ നായര്‍ എന്നിവര്‍ സാന്നിഹിതരായിരുന്നു..
ജില്ലയിലെമ്പാടും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു. പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, ബാലരാമപുരം, നെടുമങ്ങാട്, പാലോട്, വെമ്പായം, പോത്തന്‍കോട്, വെഞ്ഞാറമൂട്, കല്ലറ, കിളിമാനൂര്‍, ആറ്റിങ്ങല്‍, വര്‍ക്കല തുടങ്ങിയ മേഖലകളിലെല്ലാം ഉണ്ണിക്കണ്ണന്മാരുടെ വേഷമണിഞ്ഞ നൂറുകണക്കിന് ബാലികാബാലന്മാരും അമ്മമാരും ഘോഷയാത്രകളില്‍ പങ്കെടുത്തു.
ജില്ലയിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം അഭൂതപൂര്‍വമായ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്രം, മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പേരൂര്‍ക്കട അമ്പലംമുക്ക് ശ്രീകൃഷ്ണക്ഷേത്രം, പിരപ്പന്‍കോട് ശ്രീകൃഷ്ണക്ഷേത്രം, ആറ്റിങ്ങല്‍ വീരകേരളപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രത്യേക പൂജകളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: