പാലക്കാട്: നെന്മാറയില് 17കാരന് വിദ്യാര്‍ത്ഥിയെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ആര് ആനന്ദ് നിര്‍ദേശം നല്കി. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയെ ജീപ്പിനടുത്തേക്ക് വിളിച്ച് തല ജീപ്പിനുളളിലേക്ക് വലിച്ച് മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം വിദ്യാര്തഥിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും കഞ്ചാവ് പരിശോധനയാണ് നടന്നതെന്നുമാണ് നെന്മാറ സി ഐയുടെ വിശദീകരണം.നേരത്തെ ഏഴ് കുട്ടികള്‍ പിടിയിലായിരുന്നു.
ഈ കുട്ടി എന്തോ ചവയ്ക്കുന്നത് കണ്ടപ്പോള്‍ സംശയം തോന്നി പരിശോധിക്കുകയായിരുന്നുവെന്ന് നെന്മാറ സിഐ പറയുന്നത്.
എന്നാല്‍, പൊലീസ് മുടിയില്‍ പിടിച്ച് വലിച്ചെന്നും ജീപ്പിലേക്ക് വലിച്ചിട്ട് മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. അകാരണമായാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി.
എന്നാല്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി കടയില്‍ പോകുമ്പോഴായിരുന്നു പൊലീസ് അകാരണമായി മര്‍ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: