തിരുവനന്തപുരം: പിച്ച്ഡിയും പോസ്റ്റ് ഡോക്ടറലും കഴിഞ്ഞ് ദല്‍ഹിയില്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായെങ്കിലും ഏതോ നിയോഗം പോലെ ഒടുവിലൊടുവില്‍ സ്വാമി വിവേകാനന്ദ ചിന്തകള്‍ പ്രചരിപ്പിക്കുന്ന മുഴുവന്‍ സമയപ്രവര്‍ത്തകയായി മാറിയ കഥയാണ് തൃശൂരില്‍ നിന്നുള്ള ഡോ. ലക്ഷ്മീകുമാരിയുടേത്. .
1948ല്‍ ഇവരുടെ പിതാവ് കൊച്ചി സ്റ്റേറ്റിലെ ഹൈക്കോടതി ജഡ്ജിയായിരുന്നു. അദ്ദേഹം സേവനത്തില്‍ നിന്നും വിരമിച്ച ശേഷം ചിക്കാഗോ പോസ്റ്റിലുള്ള ചിത്രം വീടിന്റെ നടുത്തളത്തില്‍ വെച്ചു. ഒരു ദിവസം ഡോ. ലക്ഷ്മീകുമാരിക്ക് അടങ്ങാത്ത അടുപ്പം തോന്നി. പൊതുവേ പഠനത്തില്‍ ഒന്നാം റാങ്കില്‍ പോകുന്ന ആളായിരുന്നു. എറണാകുളം മഹാരാജാസില്‍ നിന്നും ബിഎസ് സിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ നിന്നും ബോട്ടണിയില്‍ എംഎസ് സി പാസായി. പിന്നീട് മദ്രാസ് യുണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച് ഡി എടുത്തു.
പിന്നീട് കേരളവര്‍മ്മ കോളെജില്‍ ഡെമോണ്‍സ്ട്രേറ്ററായി ജോലി ചെയ്തു. അന്ന് അറുപത് രൂപയായിരുന്നു ശമ്പളം. പിന്നീട് മദ്രാസില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് കിട്ടി. 200 രൂപ മാസശമ്പളം. തൃശൂരിവായിരിക്കുമ്പോള്‍ രാമകൃഷ്ണമഠവുമായി വലിയ അടുപ്പമായിരുന്നു.പിന്നീട് മദ്രാസിലിരിക്കുമ്പോള്‍ സ്വാമി രംഗനാഥമിശ്രയുമായെല്ലാം നല്ല അടുപ്പം പുലര്‍ത്തി. അദ്ദേഹം അച്ഛനെപ്പോലെയായിരുന്നു. പിന്നീട് സോവിയറ്റ് റഷ്യയിലെ കീവില്‍ പോസ്റ്റ് ഡോക്ടറല്‍ ബിരുദമെടുത്തു. 1970ല്‍ ദല്‍ഹിയില്‍ എത്തി. ദല്‍ഹിയില്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐസിഎആര്‍) ജോലി കിട്ടി. ഏകനാഥ റാണഢേ, ആചാര്യ കൃപലാനി, സ്വാമി ചിന്മയാനന്ദ എന്നിവര്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു. ദല്‍ഹിയിലെ വിവേകാനന്ദ ആശ്രമത്തില്‍ പോയി 12 രൂപ നല്‍കി പേട്രണായി മാറി. പിന്നീട് അവിടുത്തെ സെക്രട്ടറി മണി എന്റെ ലാബറട്ടറിയിലേക്ക് വന്നു. അവര്‍ പിന്നീട് വിവേകാനന്ദ ആശ്രമത്തിന്റെ പരിപാടികളില്‍ പങ്കെടുപ്പിച്ചുകൊണ്ടിരുന്നു. പിന്നീട് ദല്‍ഹിയിലുള്ള വിവേകാനന്ദ കേന്ദ്രത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു. അങ്ങിനെ ദല്‍ഹിയിലും അരുണാചല്‍പ്രദേശിലും എല്ലാം പോയി.
ഏകനാഥ റാണഢേ രോഗബാധിതനായി ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നു ഒരു വീട്ടില്‍ താമസിച്ച അദ്ദേഹത്തെ സേവിക്കുക പതിവായി.അപ്പോള്‍ ഏകനാഥ റാണഡേ പലപ്പോഴും പറയും- ‘കൂട്ടീ, ഈ ജോലിയെല്ലാം വിട്ട് വിവേകാനന്ദനെ സേവിച്ചുകൂടേ”.
ഞാന്‍ രംഗനാഥമിശ്രയെ കണ്ട് ഇക്കാര്യം ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു “ഇപ്പോള്‍ ജോലിയൊന്നും വിടേണ്ട. ഇന്ന് നമ്മുടെ സമുദായം ഒരു കുഷ്ഠരോഗിയുടെ ശരീരം മാതിരിയാണ്. ഇത് അധികകാലം തുടരില്ല. നമ്മുടെ സമുദായത്തിന് അധികം വൈകാതെ നല്ലകാലം വരും. അക്കാലത്ത് ജീവസ്സുറ്റ കോശങ്ങള്‍ ആവശ്യമാണ്. അപ്പോള്‍ നിങ്ങള്‍ സേവിച്ചാല്‍ മതി”. കുറെ കഴിഞ്ഞപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയ്‌ക്ക് സന്യാസിനി ആകുന്നത് ഇഷ്ടമല്ല. അപ്പോള്‍ ഏക്നാഥ് റാണഡേ പറഞ്ഞു:”നീ എന്തായാലും അമ്മയെ പോയി കാണൂ. അമ്മ സന്യാസിനിയാകുന്നത് സമ്മതിക്കും”. നാട്ടില്‍ അമ്മയുടെ പിറന്നാളിന് എത്തി. ഞാന്‍ അമ്മയോട് ചോദിച്ചു:”ഞാന്‍ കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തില്‍ മുഴുവന്‍ സമയമായി ആത്മസമര്‍പ്പണം ചെയ്തോട്ടെ”. അമ്മ ഒരു നിമിഷം പോലും വൈകാതെ അതിന് സമ്മതം നല്കി. നിനക്ക് കുട്ടിക്കാലം മുതല്‍ അതല്ലായിരുന്നോ ആഗ്രഹം. അങ്ങിനെ പൊയ്‌ക്കോളൂ എന്ന് അമ്മ പറഞ്ഞു. കന്യാകുമാരിയില്‍ ഏകനാഥ റാണഡേ കാത്തിരിക്കുകയായിരുന്നു. ഞാന്‍ കന്യാകുമാരിയില്‍ എത്തി. അദ്ദേഹം പറഞ്ഞു:”നീ വന്നുവല്ലേ. നന്നായി”. അങ്ങിനെ കന്യകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ
ജോയിന്‍റ് ജനറല്‍ സെക്രട്ടറിയായി എന്നെ നിയമിച്ചു. പിന്നീട് ഏകനാഥ് റാണഡേയ്‌ക്ക് കൂടുതല്‍ വയ്യാതായി. അതോടെ കമ്മിറ്റിക്ക് ഒരു വര്‍ക്കിംഗ് പ്രസിഡന്‍റിനെ ആവശ്യമായി വന്നു. അങ്ങിനെ എന്നെ വര്‍ക്കിംഗ് പ്രസിഡന്‍റായി. സംഘടനാപാടവം കുറവായിരുന്നു. എന്നിട്ടും ഞാന്‍ വിവേകാനന്ദസ്വാമികളുടെ തത്വങ്ങള്‍ പ്രചരിപ്പിക്കുന്ന മുഴുവന്‍ സമയപ്രവര്‍ത്തകയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: