തിരുവനന്തപുരം : കിളിമാനൂരിലെ പള്ളിക്കല്‍ പകല്‍ക്കുറി മഹാ വിഷ്ണു ക്ഷേത്രത്തിനടുത്ത് ഇത്തിക്കരയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങി മരിച്ചു.
കൊട്ടിയം മുക്ക് നെല്ലിവിളാകത്ത് വീട്ടില്‍ രഘുവരന് നായരുടെ മകന് ആര്‍ട്ടിസ്റ്റ് രാമചന്ദ്രന് (49), മാരംകോട് ആര്ച്ചാലാന്റില് കൃഷ്ണന്‍കുട്ടി ഉണ്ണിത്താന്റെ മകന് ധര്മ്മരാജന് (48) എന്നിവരാണ് മുങ്ങി മരിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് വസ്ത്രങ്ങളും ഫോണും ബൈക്കും നദിക്കരയില്‍ ഇരിക്കുന്നത് കണ്ടത് സംശയത്തിന് കാരണമായി. തുടര്‍ന്ന് പൊലീസും അഗ്നി ശമനസേനയും നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഞായറാഴ്ച രാത്രി 7 മണിയോടെ തിരച്ചില്‍ അവസാനിപ്പിച്ച സംഘം ഇന്ന് രാവിലെ തിരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: