തിരുവനന്തപുരം: ജൂനിയര്‍ വനിത ഐഎഎസ് ഓഫിസര്‍മാരോട് മോശമായ പെരുമാറിയ ഉന്നത ഉദ്യോഗസ്ഥന് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ അധികാരമുള്ള ആഭ്യന്തര സെക്രട്ടറി പദവിയില്‍ ഇരിക്കുന്നത് വിമര്‍ശിക്കപ്പെടുന്നു. ഹേമ കമ്മറ്റ് റിപ്പോര്‍ട്ടിന്റെ അടി്സഥാനത്തില് ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാരില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയന്ന സുപ്രധാന പദവിയില്‍ ആഭ്യന്തര സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹ തുടരുന്നതാണ് പ്രധാന ആരോപണം. രണ്ട് ട്രെയിനികള്‍ ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് വനിതാ ഐഎഎസ് ഓഫീസര്‍മാരെങ്കിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
2018 ലെ വെള്ളപ്പൊക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാത്രി വൈകി തന്നെ വിളിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് ഓഫീസര്‍മാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഒരു വനിതാ ഓഫീസര്‍ ബിശ്വനാഥ് സിന്‍ഹയെ പരസ്യമായി ശാസിച്ചിരുന്നു. സിന്‍ഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി പരാതിപ്പെട്ട ഐഎഎസ് ഓഫിസറുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് പരാതിയും പറഞ്ഞിരുന്നു.
2019ല്‍ സംസ്ഥാന തലസ്ഥാനത്ത് ഒരു അത്താഴവിരുന്നിലും ഡച്ച് രാജാവിന്റെ കൊച്ചി സന്ദര്‍ശന വേളയിലും ബിശ്വനാഥ് സിന്‍ഹ രണ്ട് ഓഫീസര്‍ ട്രെയിനികള്‍ക്ക് നേരെ മോശമായി പെരുമാറി. ഇവര്‍ മുസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ ഇതെക്കുറിച്ച് പരാതി നല്കി. ഈ പരാതി മസൂറിയില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി.
പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ബിശ്വനാഥ് സിന്‍ഹ നേരിട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ബിശ്വനാഥ് സിന്‍ഹയുടെ പെരുമാറ്റത്തെക്കുറിച്ച് അന്നത്തെ ഐഎഎസ് അസോസിയേഷന് പ്രസിഡന്റ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സിന്‍ഹ അവധിക്ക് അപേക്ഷ നല്കി. തുടര്‍ന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും സൈനികക്ഷേമ വകുപ്പിലേക്ക് തല്ക്കാലം മാറ്റി.പിന്നീട് ആഭ്യന്തര സെക്രട്ടറി എന്ന സുപ്രധാന പദവിയിലേക്ക് തിരിച്ചു കൊണ്ടുവരുകയായിരുന്നു. ഹേമ കമ്മീഷന് റിപ്പോര്‍ട്ട പരിശോധിക്കാന്‍ അധികാരമുള്ള പദവിയാണി്ത്.
ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയല്‍ നിയമം നടപ്പിലാക്കിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാഷ്ട്രീയവും മറ്റ് പരിഗണനകളും കാരണം ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ നേരിടുന്നുണ്ട്. 2011 ല്‍ ലൈംഗിക പീഢനാരോപണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തിരികെ കൊണ്ടുവന്നു. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശശിയാണ്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശിവശങ്കരും സ്വര്‍ണക്കടത്ത് പ്രതിയുമായ സ്വപ്ന സുരേഷും ഉള്‍പ്പെട്ട ലൈംഗികത പ്രകടമായ ചാറ്റുകള്‍ പുറത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു .
സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായിരുന്ന ഡിജിപിയായി വിരമിച്ച ആര് ശ്രീലേഖ ഉന്നത ഉദ്യോഗസ്ഥന്മമാരില് നിന്ന് വനിതാ ഉദ്യോഗസ്ഥര്‍ നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് പറഞ്ഞത്. വലിയ ചര്‍ച്ചയായി.
ലൈംഗികാതിക്രമം തടയല്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട് ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയാന്‍ തൊഴില്‍ദാതാവിന് നിയമപരമായ കടമയുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ ചെയ്യണം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: