Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളമിന്ന് വൃന്ദാവനം; ശോഭ പകര്‍ന്ന് പതിനായിരം ശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 01:57 am IST
in Kerala

തിരുവനന്തപുരം: ഇന്ന് ജന്മാഷ്ടമി…. പാട്ടും ഭജനയുമാഘോഷവുമായി നാടാകെ പീലി ചൂടും. യുദ്ധവും പ്രളയവും തീര്‍ത്ത തോരാക്കണ്ണീരിലും ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും മുരളികയൂതി ഉണ്ണിക്കണ്ണന്മാര്‍ തെരുവുകള്‍ നിറയും. കേരളം ഗോകുലമാകും. ഓരോ വീട്ടിലും മേഘശ്യാമളനുണ്ണിയുടെ പിറന്നാള്‍ കീര്‍ത്തനങ്ങള്‍ മുഴങ്ങും. ബാലഗോകുലം ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിനാകെ ശോഭ പകര്‍ന്ന് പതിനായിരം ശോഭായാത്രകളുണ്ടാകും. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും അകമ്പടിയാകും. ബാലികാബാലന്മാര്‍ കൃഷ്ണനും രാധയും ഗോപീഗോപന്മാരുമാകും. ഉരുള്‍പൊട്ടലില്‍ സര്‍വം നഷ്ടമായ വയനാട്ടില്‍ ആഘോഷം പ്രാര്‍ത്ഥനാസഭയായി മാറും.

ജന്മാഷ്ടമിയെ വരവേല്‍ക്കുവാന്‍ ബാലഗോകുലം സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, കൊല്ലം, കോട്ടയം, ഗുരുവായൂര്‍, ആറന്മുള തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ ശോഭായാത്ര സംഗമങ്ങളും നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായിട്ടാണ് സമാപന സ്ഥലത്ത് എത്തുന്നത്.

പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം. ഗോപികാനൃത്തം, ചിത്രരചന, വൃക്ഷപൂജ, സാംസ്‌കാരികസംഗമങ്ങള്‍, ഉറിയടി തുടങ്ങി വ്യത്യസ്തമായ പരിപാടികളും സംസ്ഥാന വ്യാപകമായി നടക്കും.

വിവിധ ആഘോഷപരിപാടികളില്‍ കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍ തിരുവനന്തപുരത്തും സുരേഷ് ഗോപി തൃശ്ശൂരിലും ശോഭായാത്ര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും.

വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍(തിരുവനന്തപുരം), മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍, സിനിമാതാരം കോട്ടയം രമേശ് (കോട്ടയം), മുന്‍ ജിഎസ്ടി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ഡോ.കെ.എന്‍. രാഘവന്‍ (എറണാകുളം), മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ (പാലക്കാട്), സിനിമാ താരം കവിതാ ബൈജു(മലപ്പുറം), സംവിധായകന്‍ മേജര്‍ രവി (കോഴിക്കോട്), കണ്ണൂര്‍ അമ്യതാനന്ദമയീ മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി(കണ്ണൂര്‍) തുടങ്ങിയ പ്രമുഖര്‍ വിവിധ ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും.

ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ കൊച്ചിയിലും സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പന്തളത്തും പൊതു കാര്യദര്‍ശി കെ.എന്‍ സജികുമാര്‍ കോട്ടയം പാമ്പാടിയിലും പങ്കെടുക്കും.

സംസ്ഥാന ഭാരവാഹികളായ എ രഞ്ജു കുമാര്‍ ( തിരുവനന്തപുരം), വി.ഹരികുമാര്‍ ( നെയ്യാറ്റിന്‍കര), പി ശ്രീകുമാര്‍ (തിരുവനന്തപുരം),ബി.എസ് ബിജു (ആറ്റിങ്ങല്‍), ജി. സന്തോഷ് കുമാര്‍ (നെടുമങ്ങാട്), പി. അനില്‍കുമാര്‍ (കൊല്ലം), ആര്‍.പി. രാമനാഥന്‍ (പുനലൂര്‍), കെ. ബൈജുലാല്‍ (പത്തനംതിട്ട), ആര്‍. കെ രമാദേവി (റാന്നി),സി.വി. ശശികുമാര്‍ (ആറന്‍മുള), പി.എസ്. ഗിരീഷ് കുമാര്‍ (കോഴഞ്ചേരി), എസ്.ശ്രീകുമാര്‍ (ആലപ്പുഴ), വി.ജെ. രാജ് മോഹന്‍(മാവേലിക്കര), പി. കൃഷ്ണപ്രിയ (ചെങ്ങന്നൂര്‍), വി.എസ്. മധുസൂദനന്‍ (കോട്ടയം), പി.സി.ഗിരീഷ്‌കുമാര്‍ (കോട്ടയം) , ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ (വൈക്കം) പി.എന്‍. സുരേന്ദ്രന്‍ (ഈരാറ്റുപേട്ട), സി. അജിത്ത് (കൊച്ചി) കെ. ആര്‍. മുരളി(ആലുവ), ആര്‍.സുധാകുമാരി (മൂവാറ്റുപുഴ),  ടി.ജി. അനന്തകൃഷ്ണന്‍ ( ദേവികുളം),

എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ (തൃശ്ശൂര്‍), യു.പ്രഭാകരന്‍(കൊടകര), എം. ആര്‍. പ്രമോദ് ( ഇരിങ്ങാലക്കുട), വി. ശ്രീകുമാരന്‍ (പാലക്കാട്), കെ. പി. ബാബുരാജന്‍ (ഒറ്റപ്പാലം) , ടി. പ്രവീണ്‍ (മഞ്ചേരി), എന്‍. എം. സദാനന്ദന്‍ (തൃശ്ശൂര്‍), കെ.വി കൃഷ്ണന്‍ കുട്ടി( മലപ്പുറം), അശ്വതി രാഗേഷ് (മലപ്പുറം),എം. സത്യന്‍ (കോഴിക്കോട്), ജയശ്രീ ഗോപീകൃഷ്ണന്‍ (കോഴിക്കോട്), സി.കെ. ബാലകൃഷ്ണന്‍(കോഴിക്കോട്), പി. സ്മിതാവത്സലന്‍ (വടകര) , പി.എം. ശ്രീധരന്‍ (മുക്കം),പി. പ്രശോഭ് (ബാലുശ്ശേരി) കെ. മോഹന്‍ദാസ് (നെന്മണ്ട), എ.എന്‍. അജയകുമാര്‍ (കാഞ്ഞാങ്ങാട്) എന്‍.വി പ്രജിത്ത് (കണ്ണൂര്‍) എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്ര സന്ദേശം നല്‍കും.

Tags: JanmashtamiSree Krishna JayanthiVrindavan from Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ജന്മാഷ്ടമി ആഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ അശ്രദ്ധ ; എട്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

Kerala

2025 സെപ്തംബറില്‍ കേരളത്തിലെ ബാങ്കുകള്‍ പത്ത് ദിവസം തുറക്കില്ല

Article

ശ്രീപത്മനാഭനെ സമ്മാനിക്കുമ്പോള്‍

Kerala

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ ശനിയാഴ്ച 

India

‘ ഇത് ഞങ്ങളുടെ ഇഷ്ടമാണ് , ഈ ദിവസം കൃഷ്ണനെ കാണാൻ വരുന്നത് മുടക്കാറില്ല ‘ ; ജന്മാഷ്ടമി ദിനത്തിൽ ഗീതാ വാതിക ക്ഷേത്രത്തിലെത്തി മുസ്ലീം സ്ത്രീകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.