തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മൂന്ന് ദിവസത്തെ യോഗം വിളിച്ചു. അടുത്ത ശനിയാഴ്ച യോഗം ആരംഭിക്കും. വിവിധ യൂണിയനുകളുടെ സെക്രട്ടറിമാര്‍ക്ക് യോഗംസംബന്ധിച്ച കത്തും കൈമാറിയിട്ടുണ്ട്.
റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഫെഫ്കയുടെ പ്രതികരണമൊന്നും പുറത്തുവരാത്തതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുയര്‍ന്നിയിരുന്നു. യോഗതീരുമാനങ്ങള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിന് കൈമാറിയേക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം സെറ്റുകളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് ഉള്‍പ്പെടെ നടപടിയെടുത്തിട്ടുണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയോ ജനക്കൂട്ടത്തെയോ ചിത്രീകരണത്തിനായി ഉപയോഗിക്കുമ്പോള്‍ ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് നിര്‍മാതാക്കളോടും ഫെഫ്ക മുഖേന പ്രൊഡക്ഷന്‍ എക്സിക്യുട്ടീവുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അസോസിയേഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: