Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നീലേശ്വരം ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസ് കെട്ടിടം വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 07:40 pm IST
in Kasargod
നീലേശ്വരം രാജ റോഡില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം

നീലേശ്വരം രാജ റോഡില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം

നീലേശ്വരം: ചോര്‍ന്ന് ഒലിച്ച് നാശത്തിന്റെ വക്കിലായ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നീലേശ്വരം ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ രാജ റോഡില്‍ സ്ഥിതി ചെയ്യുന്ന ഒഴിഞ്ഞ് കിടക്കുന്ന പഴയ കുടുംബശ്രീ സിഡിഎസ് ഓഫിസ് കെട്ടിടം താല്‍ക്കാലികമായി വിട്ടുനല്‍കണമെന്ന ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യം തള്ളിയ നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്റെ നടപടി നീലേശ്വരത്ത് പുകയുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിനായി പഴയ കുടുംബശ്രീ ഓഫിസ് കെട്ടിടം താല്‍ക്കാലികമായി വിട്ടുനല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്. ഓഫീസ് പ്രവര്‍ത്തിക്കുന്നതിനായി പഴയ കെട്ടിടം ഭക്ഷ്യ സുരക്ഷ വകുപ്പിന് അനുവദിക്കാന്‍ കഴിയില്ലെന്ന യോഗത്തെ അറിയിച്ച ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത ഓഫീസിനായി പുതിയ കെട്ടിടം കണ്ടെത്തി നല്‍കാമെന്നും അതിന്റെ വാടക ഭക്ഷ്യ സുരക്ഷ വകുപ്പ് നല്‍കണമെന്നും വ്യക്തമാക്കി. ഇതാണ് നീലേശ്വരത്ത് വിവാദമായത്.

നഗരസഭയുടെ കീഴില്‍ രാജ റോഡില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ മുകള്‍ നിലയില്‍ കുടുംബശ്രീ സിഡിഎസ് ഓഫീസും താഴത്തെ നിലയില്‍ കൃഷിഭവനുമാണ് പ്രവര്‍ത്തിക്കുന്നത്. നഗരസഭക്ക് പുതിയ കെട്ടിടം തുറന്നതോടെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ സിഡിഎസ് ഓഫിസ് അങ്ങോട്ടേക്ക് മാറ്റി. ഈ ഭാഗമാണ് താല്‍ക്കാലികമായി ഭക്ഷ്യ സുരക്ഷ വകുപ്പ് ആവശ്യപ്പെട്ടത്. കൃഷി ഭവന്‍ ഇപ്പോഴും താഴത്തെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

കാലിയായി ഒഴിഞ്ഞു കിടക്കുന്ന ഭാഗമാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് തലക്കലികമായി അഭ്യര്‍ത്ഥിച്ചത്. നീലേശ്വത്തെ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ കാര്യാലയത്തിന് സുരക്ഷയില്ലാതായിട്ട് മാസങ്ങളായി.

വില്ലേജ് ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് ഭക്ഷ്യസുരക്ഷാ ഓഫീസറുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. പഴകിയ കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ മേല്‍ക്കൂര കഴിഞ്ഞ മഴക്കാലത്താണ് തകര്‍ന്നത്. പ്ലാസ്റ്റിക് പായ മുകള്‍ഭാഗത്ത് വിരിച്ചാണ് മഴക്കാലത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ തൃക്കരിപ്പൂര്‍ സര്‍ക്കിള്‍ വിഭാഗവും കാഞ്ഞങ്ങാട് സര്‍ക്കിള്‍ വിഭാഗവും ഈ പഴകിയ കെട്ടത്തിനകത്താണ്. മഴയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് നിരവധി തവണ നഗരസഭാ അധികൃതരെ ധരിപ്പിച്ചിരുന്നു. എന്നാല്‍, അനുകൂലനടപടിയുണ്ടായില്ലെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ജീവനക്കാര്‍ പറഞ്ഞു.

നീലേശ്വരത്ത് പണിയുന്ന സിവില്‍ സ്റ്റേഷനില്‍ ഭക്ഷ്യ സുരക്ഷാഓഫീസറുടെ കാര്യാലയത്തിന് സൗകര്യം അനുവദിക്കാമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്തയും വൈസ്ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫിയും പറയുന്നു. എപ്പോള്‍ പണി തുടങ്ങുമെന്ന് ഉറപ്പില്ലാത്ത സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ സൗകര്യമൊരുക്കാമെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.

സിവില്‍ സ്റ്റേഷന്‍ രൂപരേഖ തയ്യാറാക്കി അംഗീകാരം നേടി ടെന്‍ഡര്‍ നടപടിയിലേക്കെത്തണമെങ്കില്‍ ഇനിയെത്ര കാലം കാത്തിരിക്കണമെന്ന് നിശ്ചയമില്ല. അതുവരെ സുരക്ഷയില്ലാത്ത കാര്യാലയത്തില്‍ ഭക്ഷ്യസുരക്ഷക്കാരെങ്ങനെ കഴിയുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. നഗരസഭ ഭരണസമിതിയുടെ പിടിപ്പുകേട് കൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പത്തോളം സര്‍ക്കാര്‍ ഓഫീസുകളാണ് കാഞ്ഞങ്ങാട്ടേക്ക് പോയത്. നീലേശ്വരത്ത് പുതിയ സര്‍ക്കാര്‍ ഓഫീസുകള്‍ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും. അപ്പോഴാണ് ജന സേവനത്തിന് ജനങ്ങള്‍ തിരഞ്ഞെടുത്ത ജന പ്രതിനിധികള്‍ ഭക്ഷ്യ സുരക്ഷ ഓഫീസും നീലേശ്വരത്ത് നിന്നും പറഞ്ഞയക്കാനുള്ള വഴിയൊരുക്കുന്നത്.

Tags: Food Safety DepartmentNileswaramoffice building
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്, ക്‌ളാസില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടി

Health

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: ഏഴു ജില്ലകളില്‍ നിന്നായി 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി

Kerala

വ്യാജ വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്ക് പ്രിയം ‘കേര’യെന്ന പേര്, പരിശോധന വ്യാപകമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്

Health

വിപണിയിലുണ്ട്, മായം ചേര്‍ത്ത വെളിച്ചെണ്ണ , പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

Alappuzha

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് 1,85,000 രൂപ പിഴ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.