കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിൽ ആരോപണങ്ങൾ തുടരുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുമായി മഞ്ജു വാര്യര്‍. ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും അത് നമ്മള് മറക്കരുതെന്നും മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടത്തെ സൂചിപ്പിക്കുന്നതാണ് മഞ്ജുവിന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആയിരുന്നു ഹേമ കമ്മീഷനെ സിനിമാ രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ചത്. ഇതാണ് മഞ്ജു വാര്യർ തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
നേരത്തെ, ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യർക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് മൊഴി നൽകിയെന്ന പരാമർശമാണ് വിമർശനത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: