പാലക്കാട്: പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐയ്ക്ക് സസ്പെന്ഷന്. തൃശൂര്‍ റേഞ്ച് ഡിഐജി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പ്രാഥമിക അന്വേഷണത്തില്‍ എഎസ്ഐ ജോയ് തോമസില്‍ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പട്ടാമ്പി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയായിരുന്നു എഎസ്ഐ ജോയ്.
രണ്ടു ദിവസം മുമ്പാണ് 16 കാരനെ ജോയ് വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. നേരത്തെ ജോയ് തോമസിനെ സ്ഥലംമാറ്റിയിരുന്നു. പറമ്പിക്കുളത്തേക്കായിരുന്നു സ്ഥലം മാറ്റം. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്. മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് എഎസ്ഐയില്‍ നിന്നുണ്ടായതെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അന്വേഷണ സംഘം മര്‍ദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും സംസാരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ എഎസ്ഐയില്‍ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: