ഗുവാഹത്തി : പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾക്കിടയിലും അഗ്നിവീരനായി രാജ്യത്തെ സേവിക്കാൻ തയ്യാറായി വടക്കുകിഴക്കൻ സംസ്ഥാനത്തിലെ ആയിരക്കണക്കിന് യുവാക്കൾ . അസമിലെ ഉദൽഗുരി ജില്ലയിൽ സൈന്യം നടത്തിയ റാലിയിൽ വടക്കുകിഴക്കൻ മേഖലകളിൽ നിന്നായി 25000 യുവാക്കൾ പങ്കെടുത്തു.
ഓഗസ്റ്റ് 16 മുതൽ 23 വരെ, അസമിലെ ഉദൽഗുരി ജില്ലയിലെ ഉപേന്ദ്രനാഥ് ബ്രഹ്മ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി നടത്തിയത് . വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ യുവാക്കൾക്ക്, പ്രത്യേകിച്ച് ലോവർ അസമിലെ പ്രദേശങ്ങളിൽ നിന്നുള്ളവർക്കാണ് അഗ്നിവീരന്മാരായി രാജ്യത്തെ സേവിക്കാനുള്ള അവസരം ലഭിച്ചത് .
ഏകദേശം 25,000 ത്തോളം യുവാക്കളാണ് റാലിയിൽ പങ്കെടുക്കാൻ എത്തിയത്.സൗത്ത് സോൾമാര, കൊക്രജാർ, കാംരൂപ് മെട്രോ, കാംരൂപ് റൂറൽ, ഗോൽപാറ, ബോംഗൈഗാവ്, ധുബ്രി, ദരാംഗ്, ഉദൽഗുരി, ബക്‌സ, ചിരാംഗ്, ബാർപേട്ട, നാൽബാരി എന്നീ ജില്ലകളിൽ നിന്നുള്ള 2500 ഓളം പേർക്കാണ് സെലക്ഷൻ ലഭിച്ചത് . തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനവും ഉണ്ടാകും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: