ആലപ്പുഴ: ഹരിപ്പാട് കാര്‍ട്ടൂണ്‍ ചാനല്‍ കാണുന്നതിനായി ടീവി റീചാര്‍ജ് ചെയ്ത് കൊടുക്കാന്‍ വൈകിയതില്‍ പിണങ്ങി നാല് വയസുകാരന് ജീവനൊടുക്കി. മുട്ടം സ്വദേശികളായ ബാബു-കല ദമ്പതികളുടെ മകന് കാര്‍ത്തിക് ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഈ കഴിഞ്ഞ 18-ന് രാവിലെയായിരുന്നു സംഭവം. കാര്‍ട്ടൂണ്‍ ചാനല്‍ കാണാനാകുന്നില്ലെന്നും റീചാര്‍ജ് ചെയ്യണമെന്നും കുട്ടി വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് വൈകുന്നേരം റീചാര്‍ജ് ചെയ്യാമെന്ന് അമ്മ പറഞ്ഞു. പിന്നാലെ കുട്ടി വീടിനോട് ചേര്‍ന്നുള്ള ചായ്പില്‍ കയറി തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: