കാബൂൾ : സ്ത്രീകളുടെ ശബ്ദം പൊതുസ്ഥലത്ത് കേൾക്കുന്നത് നിരോധിച്ച് താലിബാൻ . പൊതുസ്ഥലത്ത് സ്ത്രീകൾ പാടുകയോ ഉറക്കെ സംസാരിക്കുകയോ ചെയ്യരുതെന്നാണ് നിർദേശം. താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് പുതിയ നിയമം കൊണ്ടുവന്നത്.പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖമുൾപ്പെടെ ശരീരം മുഴുവൻ മറയ്ക്കണം. സ്ത്രീകളുടെ ശബ്ദം സ്വകാര്യമായി കണക്കാക്കണം. പൊതുസ്ഥലത്ത് കേൾക്കാൻ അനുവദിക്കരുത് . കൂടാതെ, ബന്ധമില്ലാത്ത പുരുഷന്മാരെ നോക്കരുതെന്നും ഉത്തരവുണ്ട് .
പൊതുഗതാഗതം, സംഗീതം, ആഘോഷങ്ങൾ തുടങ്ങിയ ദൈനംദിന ജീവിതത്തിന്റെ വിവിധ വശങ്ങളെ പരാമർശിക്കുന്നതാണ് ഈ നിയമം . ഈ പുതിയ നിയമപ്രകാരം, അമുസ്ലിംകളായ പുരുഷൻമാരുടെയും സ്ത്രീകളുടെയും മുന്നിൽ പോലും സ്ത്രീകൾ സ്വയം മൂടണം. ഇതുകൂടാതെ, സ്ത്രീകൾ കനം കുറഞ്ഞതോ ഇറുകിയതോ നീളം കുറഞ്ഞതോ ആയ വസ്ത്രങ്ങൾ ധരിക്കാനും പാടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: