ന്യൂദല്‍ഹി: തിരുവനന്തപുരം-കന്യാകുമാരി റെയില്‍പ്പാത ഇരട്ടിപ്പിക്കാന്‍ 575 കോടി രൂപ കൂടി റെയില്‍വെ ബോര്‍ഡ് അനുവദിച്ചു. മുമ്പനുവദിച്ച 365 കോടിക്കു പുറമേയാണിത്. ഇതോടെ പദ്ധതിക്ക് ഈ വര്‍ഷം 940 കോടി ബജറ്റ് വിഹിതമായി.
കഴിഞ്ഞ ബജറ്റില്‍ റെയില്‍വെ കേരളത്തിലെ സ്ഥലമെടുപ്പിന് 1312 കോടിയും തമിഴ്നാടിന് 298 കോടിയും വക കൊള്ളിച്ചിരുന്നു. കേരളത്തില്‍ 38 ശതമാനവും തമിഴ്നാട്ടില്‍ 14 ശതമാനവും സ്ഥലമെടുപ്പു പൂര്‍ത്തിയായി. 87 കിലോമീറ്ററുള്ള റെയില്‍പ്പാതയില്‍ തിരുവനന്തപുരം മുതല്‍ പാറശാല വരെ 37 ഹെക്ടറും പാറശാല മുതല്‍ കന്യാകുമാരി വരെ 51 ഹെക്ടറുമാണ് ഏറ്റെടുക്കേണ്ടത്.
തിരുവനന്തപുരം മുതല്‍ പാറശാല വരെ 30 കിലോമീറ്റാണു കേരളത്തില്‍. ഇവിടെ രണ്ടാം പാത നിര്‍മാണത്തിനു മുന്നോടിയായുള്ള വിവിധ പണികളുടെ കരാര്‍ നല്‍കിയിട്ടുണ്ട്. നേമം ടെര്‍മിനല്‍ പണിയും പുരോഗമിക്കുന്നു. നേമം മുതല്‍ പാറശാല വരെയുള്ള ഭൂമി ഏറ്റെടുക്കല്‍ സപ്തംബര്‍ ആദ്യവാരം പൂര്‍ത്തിയാകും. 2026 മാര്‍ച്ചില്‍ നേമം ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: