Kerala

ടി വി റീചാര്‍ജ് ചെയ്തു നല്‍കിയില്ല; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു

വൈകുന്നേരമേ റീചാര്‍ജ് ചെയ്തു തരാന്‍ സാധിക്കു എന്ന് അമ്മ മറുപടി നല്‍കി

Published by

ആലപ്പുഴ: ടിവി റീചാര്‍ജ് ചെയ്തു നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഹരിപ്പാട് മുട്ടം എവിളയില്‍ ബാബു-കല ദമ്പതികളുടെ മകന്‍ കാര്‍ത്തിക്ക് (9) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കാര്‍ത്തിക് അമ്മയോട് ടിവി റീചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വൈകുന്നേരമേ റീചാര്‍ജ് ചെയ്തു തരാന്‍ സാധിക്കു എന്ന് അമ്മ മറുപടി നല്‍കി. ഉടന്‍ കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ ഗുരുതര പരിക്കേറ്റ കാര്‍ത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങി.മുട്ടം എധീന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കൗഷികാണ് സഹോദരന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by