ഹൈദരാബാദ്: ഹൈക്കോടതി സ്റ്റേ ഉത്തരവ് വകവെയ്‌ക്കാതെ നടന്‍ നാഗാര്‍ജുനയുടെ ഹൈദരാബാദിലുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചു നീക്കി തെലുങ്കാന സര്‍ക്കാരിന്റെ ഭാഗമായ ഹൈദരാബാദ് ദുരന്ത നിവാരണ-സ്വത്ത് നിരീക്ഷണ-സംരക്ഷണ സമിതി(ഹൈഡ്ര). ഹാളിന് മുന്‍പിലുള്ള 100 അടി റോഡില്‍ അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്നതിനാലാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചുനീക്കിയത് എന്നാണ് ഹൈഡ്ര അധികൃതരുടെ വിശദീകരണം. പത്തേക്കര്‍ ഭൂമിയിലാണ് ഈ കണ്‍വെന്‍ഷന്‍ സെന്‍റര്‍. കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്‍പിലുള്ള തടാകത്തിന്റെ രണ്ടേക്കര്‍ ഭൂമി നാഗാര്‍ജുന കണ്‍വെന്‍ഷന്‍ സെന്‍റരിന് വേണ്ടി കയ്യേറിയതായി ഹൈഡ്ര സമിതി ആരോപിക്കുന്നു.
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനുമായി ബന്ധമുള്ളതാണ് ഹൈഡ്ര എന്ന സമിതി. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ വിജയലക്ഷ്മിയും ഡപ്യൂട്ടി മേയര്‍ മോതെ ശ്രീലത റെഡ്ഡിയും കോണ്‍ഗ്രസ് നേതാക്കളാണ്.
എന്‍-കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്ന് പേരുള്ള ഈ ഹാള്‍ പൊളിക്കുന്നതിനെതിരെ തെലുങ്കാന ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് വകവെയ്‌ക്കാതെയായിരുന്നു ഹൈഡ്ര എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹൈദരാബാദ് സ്വത്ത് നിരീക്ഷണ-സംരക്ഷണ സമിതിയുടെ ഈ നടപടി. ഹൈദരാബാദിലെ മാധപൂരിലുള്ള കോടികള്‍ വിലവരുന്ന കണ്‍വെന്‍ഷന്‍ സെന്‍ററാണ് പൊളിച്ചുനീക്കിയത്. കണ്‍വെന്‍ഷന്‍ സെന്‍ററിന്റെ പ്രധാന ഹാള്‍ 27,000 ചതുരശ്ര അടിയുള്ളതാണ്. അതിന് തൊട്ട് 26000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ഉണ്ടായിരുന്നു. രണ്ടും പൊളിച്ചുനീക്കി.
BIG NEWS 🚨 Nagarjuna’s N-Convention Centre in Hyderabad demolished by Telangana authorities.
Actor Nagarjuna said he will take legal action.
He said that the land on which the N Convention Centre stands is private property & no part of the structure encroaches upon any tank… pic.twitter.com/n0PSszgIzu
— Times Algebra (@TimesAlgebraIND) August 24, 2024
ഒരു ഹൈഡ്രയുടെ ഈ നടപടിക്കെതിരെ നാഗാര്‍ജുന സമൂഹമാധ്യമത്തില്‍ സന്ദേശം പങ്കുവെച്ചിരുന്നു. കണ്‍വെന്‍ഷന്‍ സെന്‍റര്‍ അനധികൃതമായി പൊളിച്ചുനീക്കിയതില്‍ അതീവ ദുഖമുണ്ടെന്നായിരുന്നു നാഗാര്‍ജുനയുടെ സന്ദേശം. കോടതി അനുവദിച്ചിരുന്നെങ്കില്‍ താന്‍ തന്നെ ഈ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചുനീക്കിയേനെ എന്നും നാഗാര്‍ജുന സന്ദേശം പങ്കുവെച്ചിരുന്നു. ഹൈഡ്ര അധികൃതര്‍ രാവിലെ നേരത്തെ തന്നെ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ഹാള്‍ പൊളിച്ചുനീക്കുകയായിരുന്നു.
പിന്നില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി?
നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്‍പിലുള്ള തമ്മികുണ്ഠ തടാകത്തിനോട് ചേര്‍ന്നുള്ള സ്ഥലം സംരക്ഷിത പ്രദേശമാണ്. അവിടുത്തെ രണ്ടേക്കര്‍ ഭൂമിയാണ് കണ്‍വെന്‍ഷന്‍ സെന്‍ററിന് വേണ്ടി കയ്യേറിയതെന്ന് പറയുന്നു. ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി നേരത്തെ തെലുഗുദേശം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചു നീക്കാത്തതിന് അന്നത്തെ മുഖ്യമന്ത്രിയായ ബിആര്‍എസ് ചന്ദ്രശേഖരറാവുവിനെതിരെ സമരം ചെയ്യുക പതിവായിരുന്നു. അതിനാല്‍ നാഗാര്‍ജുനയുടെ എന്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചുനീക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കരങ്ങളുണ്ടെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: