India

മദ്യപിച്ച് ലക്കുകെട്ട് വിദ്യാർത്ഥികൾക്ക് മുന്നിൽ ഉറക്കം തൂങ്ങി അധ്യാപകൻ ; ഉണർത്താൻ ശ്രമിച്ച് കുരുന്നുകൾ : അധ്യാപകനെതിരെ നടപടി

Published by

അധ്യാപകരാണ് കുട്ടികൾക്ക് വഴികാട്ടുന്നത്. പാഠത്തോടൊപ്പം നല്ല പെരുമാറ്റം പഠിപ്പിച്ച് നല്ല പൗരനെ ഉണ്ടാക്കാനുള്ള ഉത്തരവാദിത്തവും അധ്യാപകനുണ്ട്. എന്നാൽ ഇവിടെ മദ്ധ്യപിച്ചെത്തിയ അധ്യാപകൻ വിദ്യാർത്ഥികൾക്ക് മുന്നിൽ ഇരുന്ന് ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

അസമിലെ കാമാഖ്യ നഗറിലെ സ്‌കൂളിലാണ് സംഭവം . ഒത്വ്ഖാബർ എന്ന അക്കൗണ്ടിൽ ഷെയർ ചെയ്ത വീഡിയോയിൽ അധ്യാപകൻ കസേരയിൽ ചാരി കിടന്ന് ഉറങ്ങുന്നത് കാണാം. വിദ്യാർത്ഥികൾ അദ്ദേഹത്തിന് ചുറ്റും കൂടി, ഉണർത്താൻ ശ്രമിക്കുന്നു. വിദ്യാർഥികൾ എത്ര ശ്രമിച്ചിട്ടും അധ്യാപകൻ എഴുന്നേൽക്കുന്നില്ല. നിസഹായരായ കുരുന്നുകൾ അധ്യാപകന് ചുറ്റും നിന്ന് അദ്ദേഹത്തെ വിളിക്കുന്നതും കേൾക്കാം.

കടുത്ത വിമർശനമാണ് അധ്യാപകനെതിരെ ഉയരുന്നത് . ‘ ഇത്തരം അധ്യാപകരുടെ നിരുത്തരവാദപരമായ പെരുമാറ്റം സ്ഥിതി കൂടുതൽ വഷളാക്കുന്നു’, ‘ ഈ അധ്യാപകനെതിരെ കർശന നടപടി വേണം ‘ എന്നൊക്കെയാണ് കമന്റുകൾ . എന്തായാലും വീഡിയോ വൈറലായതോടെ അധ്യാപകനെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by